17
Mar 2024
Sun
17 Mar 2024 Sun
Dhyan Srinivasan drives his father's auto

ബി.ടെക്ക് കഴിഞ്ഞിട്ടും തൻ്റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള ജോലി ലഭിക്കാതെ അച്ഛൻ്റെ ഓട്ടോറിഷാ ഓടിക്കുന്ന നന്ദൻ നാരായണൻ എന്ന യുവാവിൻ്റെ ജീവിതത്തിലൂടെ കഥ പറയുന്ന ധ്യാൻ ശ്രീനിവാസൻ ചിത്രം വടകരയിൽ ആരംഭിച്ചു. എ.ആർ. ബിനുരാജ് സംവിധാനം ചെയ്യുന്നു. ‘നിത്യഹരിത നായകൻ’ എന്ന ചിത്രത്തിനു ശേഷം ബിനുരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒപ്പൺ ആർട്ട് ക്രിയേഷൻസ് നിർമ്മിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഭിനേതാക്കളും അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങിൽ അരവിന്ദ് വിക്രം സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചുകൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമായത്. തിരക്കഥാകൃത്ത് സനു അശോക് ഫസ്റ്റ് ക്ലാപ്പും നൽകി. സനു അശോകൻ്റെ മാതാവ് രോഹിണി ആദ്യ ഭദ്രദീപം തെളിയിച്ചു.