പാർട് ടൈം ജോലി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് 26 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. മലപ്പുറം ചെറുവട്ടൂർ സ്വദേശി പുളിക്കുഴിയിൽ റഫീക്ക് (36) മലപ്പുറം മോങ്ങം സ്വദേശി കറുത്തേടത്ത് ഇർഷാദ് (29) എന്നിവരാണ് അറസ്റ്റിലായത്. ഇടുക്കി ചെറുതോണി സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിനിരയായത്. 26 lakh rupees were extorted; Malappuram natives arrested
|
തട്ടിപ്പ് മനസിലാക്കി പണം നഷ്ടമായതോടെ യുവതി ഇടുക്കി സൈബർ ക്രൈം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നിർദ്ദേശാനുസരണം ഡി.വൈ എസ്. പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരുകയാണ്.
ഡിവൈഎസ്പി ഡി.സി.ആർ. ബി കെ. ആർ ബിജു, ക്രൈം പോലീസ് സ്‌റ്റേഷൻ ഇൻസ്പെക്ടർ ലത്തീഫ് എം.ബി, എസ്.ഐ ടൈറ്റസ് മാത്യു സി. പി. ഒ മാരായ സന്ദീപ് ഷമീർ, ശിവപ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


