23
Mar 2024
Mon
23 Mar 2024 Mon
kondotty center jeddah organised iftar meet

ജിദ്ദ: പരിശുദ്ധമായ റമദാന്റെ ചൈതന്യം ജീവിതത്തില്‍ ഉടനീളം പകര്‍ത്തുകയും പ്രാര്‍ഥനയോടൊപ്പം കര്‍മനിരതരാകുകയും ചെയ്യണമെന്ന് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ റമദാന്‍ സന്ദേശം നല്‍കികൊണ്ട് കബീര്‍ കൊണ്ടോട്ടി പറഞ്ഞു. ദരിദ്രരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും അവകാശത്തിനായി പ്രവര്‍ത്തിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ രാജ്യത്ത് നടക്കുന്ന ആനുകാലിക സംഭവങ്ങളിലും മതത്തിന്റെ പേരില്‍ മനുഷ്യനെ വേര്‍തിരിക്കുന്ന വിവേചനപരമായ ഭരണകൂട ഭീകരതയിലും ഇഫ്താര്‍ സംഗമത്തില്‍ തുടര്‍ന്ന് സംസാരിച്ചവര്‍ ആശങ്ക പ്രകടിപ്പിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊണ്ടോട്ടി സെന്റര്‍ ജിദ്ദ ബാഗ്ദാദിയ ഒളിംബിക് ടര്‍ഫില്‍ സംഘടിപ്പിച്ച ഇഫ്ത്താര്‍ സംഗമത്തില്‍ ജിദ്ദയിലെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മാധ്യമ രംഗത്തുള്ളവരും കൊണ്ടോട്ടിക്കാരായ ജിദ്ദയില്‍ വസിക്കുന്നവരും കുടുംബിനികളും കുട്ടികളുമടക്കം നിരവധി പേര്‍ ഇഫ്ത്താറില്‍ പങ്കെടുത്തു. ചടങ്ങില്‍ റഈസ് കൊമ്മേരി ഖിറാഅത്ത് നടത്തി. പ്രസിഡന്റ് സലീം മധുവായി അധ്യക്ഷത വഹിച്ചു. ഹസ്സന്‍ കൊണ്ടോട്ടി, ജാഫറലി പാലേക്കോട്, ജലീല്‍ കണ്ണമംഗലം, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു

ശിബു തിരുവനന്തപുരം, നസീര്‍ വാവ കുഞ്ഞ്, കെ.ടി.എ മുനീര്‍ , സത്താര്‍ (ന്യൂ ഏജ്), അഷ്റഫ് രാമനാട്ടുകര, ഹക്കീം പാറക്കല്‍, അസ്ഹാബ് വര്‍ക്കല, ഷമീര്‍ നദ്വി, എന്നിവര്‍ പങ്കെടുത്തു. റഹ് മത്ത് അലി എരഞ്ഞിക്കല്‍ സ്വാഗതവും,ഗഫൂര്‍ ചുണ്ടക്കാടന്‍ നന്ദിയും പറഞ്ഞു

റഫീഖ് മാങ്കായി, കടവണ്ടി മൊയ്തീന്‍(കുഞ്ഞു), ഇര്‍ഷാദ് കളത്തിങ്ങല്‍, മായിന്‍ കുമ്മാളി, കബീര്‍ തുറക്കല്‍, പി സി അബുബക്കര്‍, അഷ്‌റഫ് കൊട്ടേല്‍സ്, കബീര്‍ നീറാട്, നൗഷാദ് ആലങ്ങാടന്‍, കെ കെ ഫൈറൂസ്, റഹീസ് ചേനങ്ങാടന്‍, റഫീഖ് മധുവായി, ബാവ കൊണ്ടശ്ശന്‍, ശാലു, അന്‍സാര്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.