|
മുംബൈ: മലയാള സിനിമാസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം നാളെ തിയറ്ററുകളിൽ എത്തും. മലയാളികൾ ഒന്നടങ്കം ഹൃദ്യസ്ഥമാക്കിയ ബെന്യാമിന്റെ ആടുജീവിതം സിനിമയാകുമ്പോൾ, അതെങ്ങനെ ഉണ്ടാകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ഏവരും. ഈ അവസരത്തിൽ ബ്ലെസിയെ കുറിച്ച് ബെന്യാമിൻ കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. 16 വർഷത്തെ ബ്ലെസിയുടെ സപര്യയാണ് ആടുജീവിതം എന്ന് അദ്ദേഹം പറയുന്നു.
അക്ഷയ്‌കുമാർ, ടൈഗർ ഷറോഫ് എന്നിവർ നായകന്മാരായും പൃഥ്വിരാജ് വില്ലനായും എത്തുന്ന ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിലാണ് അദ്ദേഹം അഭിനന്ദിച്ചത്. തന്നെക്കാൾ വലിയ നടൻ എന്ന ആമുഖത്തോടെയാണ് അക്ഷയ്‌കുമാർ പൃഥ്വിരാജിനെ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിൽ നിന്നും പല കാര്യങ്ങളും പഠിച്ചു. തന്റെ മകൻ അദ്ദേഹത്തിന്റെ വലിയ ഫാൻ ആണെന്നും അക്ഷയ്‌കുമാർ പറഞ്ഞു.
‘ബഡേ മിയാന്‍ ഛോട്ടേ മിയാനില്‍ പൃഥ്വിരാജിന് ഞങ്ങളേക്കാള്‍ ഡയലോഗുണ്ട്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത് രസകരമായിരുന്നു. പൃഥ്വിരാജില്‍ നിന്ന് പല കാര്യങ്ങളും പഠിച്ചു. അദ്ദേഹം എന്നെ ആടു ജീവിതത്തിന്റെ ട്രെയിലര്‍ കാണിച്ചിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് എന്ത് വിഡിയോ പുറത്തു വന്നാലും അത് തന്നെ കാണിക്കണമെന്ന് പൃഥ്വിയോട് പറഞ്ഞിട്ടുണ്ട്.’ ആടുജീവിതം തിയറ്ററിൽ എത്താൻ കാത്തിരിക്കുകയാണെന്നും ചിത്രത്തിന് വേണ്ടി മൂന്നു വര്‍ഷത്തോളം പൃഥ്വിരാജ് പ്രയത്‌നിച്ചിട്ടുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. എന്നാൽ മൂന്നല്ല, 16 വർഷമെടുത്താണ് ചിത്രം സാധ്യമാക്കിയതെന്ന് പൃഥ്വിരാജ് അക്ഷയ്‌കുമാറിനെ തിരുത്തി.
ഇതോടെ 16 വർഷം എന്തു ചെയ്യുകയായിരുന്നു എന്ന് അദ്ദേഹം അത്ഭുതത്തോടെ പൃഥ്വിയോട് ചോദിച്ചു.
‘എനിക്ക് 16 മാസത്തേക്ക് ജോലി ചെയ്യാന്‍ പോലും കഴിയില്ല. ഇന്ത്യയില്‍ തന്നെ ഈ ഒരു നടന്‍ അല്ലാതെ മറ്റാര്‍ക്കും ഇത് ചെയ്യാന്‍ സാധിക്കും എന്ന് തോന്നുന്നില്ല. തീര്‍ച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് ആടുജീവിതം. പൃഥ്വി എല്ലാവര്‍ക്കും പ്രചോദനമാണ്.’- അക്ഷയ്‌കുമാർ പറഞ്ഞു.


