അങ്ങിനെ ആ ബന്ധവും പിരിഞ്ഞു; മഞ്ജു പിള്ളയും സുജിത് വാസുദേവും ഡിവോഴ്‌സായി
|
നടി മഞ്ജു പിള്ളയും ഭര്‍ത്താവ് ഛായാഗ്രാഹകന്‍ സുജിത് വാസുദേവും വേര്‍പിരിഞ്ഞു. സുജിത് വാസുദേവ് തന്നെയാണ് സൈന പ്ലേ എന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. 2020 മുതല്‍ മഞ്ജുവുമായി അകന്നു കഴിയുകയാണെന്നും അടുത്തിടെ ഡിവോഴ്‌സ് നടപടികള്‍ പൂര്‍ത്തിയായെന്നും സുജിത്ത് പറഞ്ഞു. അതേസമയം, ഡിവോഴ്‌സ് ആയെങ്കിലും മഞ്ജു ഇപ്പോഴും വളരെ അടുത്ത സുഹൃത്താണെന്നും സുജിത് കൂട്ടിച്ചേര്‍ത്തു.
2020 മുതല്‍ ഞങ്ങള്‍ പിരിഞ്ഞു താമസിക്കുകയാണ്. ഫെബ്രുവരിയിലാണ് ഞങ്ങള്‍ ഡിവോഴ്‌സായത്. ഇപ്പോള്‍ മഞ്ജുവിനെ സുഹൃത്ത് എന്ന് പറയാനാണ് താല്‍പര്യം. ഞങ്ങള്‍ തമ്മില്‍ ഉള്ള സൗഹൃദം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മഞ്ജുവിന്റെ കരിയര്‍ നല്ല രീതിയില്‍ പോവുകയാണ്. വളരെ അടുത്ത സുഹൃത്ത് വലിയ നിലയിലേക്ക് പോകുന്നത് കാണുമ്പോള്‍ ഉള്ള സന്തോഷം വളരെ വലുതാണ്. മഞ്ജുവിന്റെ കരിയറിന്റെ കാര്യങ്ങളൊക്കെ ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്’, സുജിത് വാസുദേവ് പറഞ്ഞു.
ഇരുവരും വേര്‍പിരിഞ്ഞു എന്ന അഭ്യൂഹങ്ങള്‍ ഏറെനാളായി വരുന്നുണ്ടെങ്കിലും ആദ്യമായാണ് ഇക്കാര്യത്തില്‍ പരസ്യപ്രതികരണം നടത്തുന്നത്. 2000ല്‍ ആണ് മഞ്ജു പിള്ളയും സുജിത് വാസുദേവനും വിവാഹിതരായത്. ഇവര്‍ക്ക് ദയ എന്നൊരു മകളുണ്ട്.
മലയാള സിനിമയിലെ മുന്‍നിര ഛായാഗ്രാഹകരില്‍ ഒരാളാണ് സുജിത് വാസുദേവ്. ലൂസിഫര്‍, എമ്പുരാന്‍ എന്നീ സിനിമകളുടെ ഛായാഗ്രാഹകന്‍ സുജിത്താണ്.
Manju Pillai ends 24 years of marriage with Sujith Vaassudev


