28
Apr 2024
Fri
28 Apr 2024 Fri
sdpi candidate nellai mubarak

ദിണ്ടിഗല്‍: തമിഴ്‌നാട്ടിലെ ഭരണ കക്ഷിയായ ഡിഎംകെയും കേന്ദ്രം ഭരിക്കുന്ന ബിജെപിയും പണം കൊടുത്ത് വോട്ട് വാങ്ങുകയാണെന്ന് ദിണ്ടിഗല്‍ മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി നെല്ലൈ മുബാറക്. ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്നതിന് കോടികള്‍ ഒഴുക്കുന്ന ഈ തെറ്റായ പ്രവണതയ്‌ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നെല്ലൈ മേലപാളയത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ( Dindigul constituency SDPI candidate to stop buying votes by paying money )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനാധിപത്യം പുഷ്ടിപ്പെടുന്നതിന് നല്ല ഭരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഡിഎംകെ സഖ്യം ജനങ്ങളുടെ പ്രശ്‌നങ്ങളെ അവഗണിക്കുകയാണ്. ഭരണ നേട്ടങ്ങളൊന്നും പറയാനില്ലാത്തതിനാല്‍ അവര്‍ പണമൊഴുക്കി തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. എന്നാല്‍, ജനങ്ങള്‍ ഈ പണാധിപത്യത്തെ അതിജയിക്കും. ആരാണ് തങ്ങളുടെ യഥാര്‍ത്ഥ പ്രതിനിധിയെന്ന് ഈ തിരഞ്ഞെടുപ്പില്‍ ജനം തെളിയിക്കുമെന്നും എസ്ഡിപിഐ സ്ഥാനാര്‍ഥി പ്രതീക്ഷ പ്രകടിപ്പിച്ചു.