ബംഗളൂരു: കര്‍ണാടകയെ ഞെട്ടിച്ച കൊലപാതകത്തിന് പിന്നാലെ ആത്മഹത്യയും. പ്രതിശ്രുധ വധുവിന്റെ അറുത്ത തലയുമായി കടന്നുകളഞ്ഞ വരനെ മരിച്ച നിലയില്‍ കണ്ടെത്തിയ.്. മദികേരി താലൂക്കിലെ ഹമ്മിയാല ഗ്രാമത്തില്‍ നിന്നാണ് 32 കാരനായ മൊന്നദ പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ അറുത്തെടുത്ത് കൊണ്ടുപോയ പ്രതിശ്രുധ വധുവിന്റെ അറുത്തുമാറ്റിയ തലയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ( Karnataka Man On The Run With Teen Fiancee Head Found Dead )
|
32 കാരനായ പ്രകാശിന്റെയും 16 വയസുകാരിയായ മീനയുടെയും വിവാഹം ഇന്നലെയാണ് നിശ്ചയിച്ചിരുന്നു. എന്നാല്‍ ബാലവിവാഹത്തെ കുറിച്ച് ശിശുക്ഷേമ വകുപ്പിനെ ആരോ അറിയിക്കുകയും അധികൃതരെത്തി വിവാഹം തടയുകയുമായിരുന്നു. ഒപ്പം പോക്സോ ചുമത്തി കേസെടുക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ച് വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിച്ചു. ഇതില്‍ പ്രകോപിതനായാണ് പ്രകാശ് കടുംകൈ ചെയ്തത്.
മണിക്കൂറുകള്‍ക്കകം പ്രകാശ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി മാതാപിതാക്കളെ ഉപദ്രവിച്ച് പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. 100 മീറ്ററിനപ്പുറം വച്ച് പെണ്‍കുട്ടിയുടെ തലയറുത്ത്, തലയുമായി കടന്നുകളഞ്ഞു.
പ്രകാശ് വെട്ടിപ്പരിക്കേല്‍പ്പിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐപിസി സെക്ഷന്‍ 302, 307 പ്രകാരം പ്രകാശിനെതിരെ പൊലീസ് കേസെടുത്തിരുന്നു.





