17
May 2024
Wed
17 May 2024 Wed

മുംബൈ: 100 രൂപയില്‍ തഴെയുള്ള യുപിഐ ഇടപാടുകളില്‍ എസ്എംഎസ് അലര്‍ട്ട് ഇനി ഉണ്ടാകില്ലെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. ഉപയോക്താവിന്റെ അക്കൗണ്ടില്‍ 500 രൂപയ്ക്ക് മുകളില്‍ പണം നിക്ഷേപിക്കുന്നതും അക്കൗണ്ടിലേക്ക് 100 രൂപയ്ക്ക് മുകളിലുള്ള തുക അയക്കുന്നതിലും മാത്രമെ ഇനി എസ്എംഎസ് അലര്‍ട്ട് ലഭിക്കുകയുള്ളൂവെന്നും ബാങ്ക് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂണ്‍ 25 മുതലാകും പുതിയ രീതി നടപ്പില്‍ വരിക. എന്നാല്‍ എല്ലാതരം യുപിഐ ഇടപാടുകള്‍ക്കും ഉപയോക്താവിന് ഇമെയില്‍ സന്ദേശം ലഭ്യമാകും. ഉപയോക്താക്കള്‍ തങ്ങളുടെ ഇമെയില്‍, സന്ദേശങ്ങള്‍ ലഭ്യമാക തക്ക വിധം പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തണമെന്നും ബാങ്ക് അറിയിച്ചു.

അടുത്തിടെയാണ് ബാങ്ക് ഓൺലൈൻ ഇടപാട് ശ്രദ്ധിക്കണം എന്ന് മുന്നറിയിപ്പ് നൽകിയത്. ഉപയോക്താക്കളുടെ തെറ്റായ നടപടികൾ കൂടുതൽ അപകടങ്ങൾ വിളിച്ച് വരുത്തും എന്നാണ് മുന്നറിയിപ്പിൽ ബാങ്ക് പറയുന്നത്.

ഓൺലൈനിൽ അപരിചിതരുമായി അക്കൗണ്ടിന്റെ പാസ്വേർഡ്, യൂസർ നെയിം എന്നിവ പങ്ക് വെയ്ക്കരുത് എന്നും ഈ അറിയിപ്പിൽ പറയുന്നു. ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ഈ അറിയിപ്പിൽ എച്ച്ഡിഎഫ്സി ബാങ്ക് എടുത്ത് പറയുന്നുണ്ട്. ഇതിൽ ഒന്നാണ് ഒരിക്കലും ഉപയോക്താക്കൾ തങ്ങളുടെ ഫോണിന്റെ ബ്ലൂടൂത്ത് എല്ലായിപ്പോഴും ഓൺ ചെയ്ത് വെയ്ക്കരുത് എന്നത്. ആവിശ്യം കഴിഞ്ഞാൽ എല്ലാ ഉപയോക്താക്കളും ബ്ലൂടൂത്ത് ഓഫ് ചെയ്യേണ്ടതാണ്.

തുറന്നിരിക്കുന്ന ബ്ലൂടൂത്തിലേക്ക് വിവിധ തരത്തിൽ ആക്സസ് നേടാൻ ഹാക്കർമാർക്ക് സാധിക്കുന്നതാണ്. ഇത്തരത്തിൽ ആക്സസ് ലഭിച്ചു കഴിഞ്ഞാൽ പിന്നീട് ഫോണിൽ നിന്ന് വിവധ രേഖകൾ മോഷ്ടിക്കാനും ഇവർക്ക് സാധിക്കുന്നതാണ്. വിവധ ആപ്പുകൾ ഉപയോ​ഗിച്ചതിന് ശേഷം ഇവ ക്ലോസ് ചെയ്യും മുമ്പ് ലോ​ഗ് ഔട്ട് ചെയ്യണമെന്നും ഈ അറിയിപ്പിൽ എച്ച്ഡിഎഫ്സി ബാങ്ക് പറയുന്നു. പ്രത്യേകിച്ച് ബാങ്കിങ് ആപ്പുകൾ. പലരും ഇത്തരം ആപ്പുകൾ‌ ലോ​ഗ് ഔട്ട് ചെയ്യാറില്ല. അങ്ങനെ പാടില്ലെന്നും ബാങ്ക് അറിയിച്ചു.

HDFC Bank To Stop SMS Alerts For Some UPI Transactions