30
Jun 2024
Sun
30 Jun 2024 Sun
exit poll proved to be wrong

ന്യൂഡല്‍ഹി: എക്‌സിറ്റ് പോളുകളെ വിശ്വസിക്കാമെങ്കില്‍ നരേന്ദ്ര മോദി മൂന്നാമതും വന്‍ ഭൂരിപക്ഷത്തോടെ ഇന്ത്യയില്‍ അധികാരത്തിലെത്തും. ( Five times when exit polls proved to be really wrong )ഇന്ത്യ മുന്നണിയുടെ പ്രതീക്ഷയ്ക്ക് വിപരീതമായി ദക്ഷിണേന്ത്യയില്‍ കടന്നു കയറുന്ന എന്‍ഡിഎ ഒഡിഷയിലും പശ്ചിമ ബംഗാളിലും വന്‍ വിജയം നേടും. 2024ലെ 10 എക്‌സിറ്റ് പോളുകളുടെ ശരാശരി എടുത്താല്‍ ഇന്ത്യ മുന്നണിക്ക് 366 സീറ്റും ഇന്ത്യ മുന്നണിക്ക് 144 സീറ്റും മറ്റുള്ളവര്‍ക്ക് 33 സീറ്റും കിട്ടും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രമുഖ പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് കിഷോറിന്റെ പ്രവചനം അതേപടി പ്രതിഫലിപ്പിക്കുന്നതാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ബിജെപിക്ക് 2019ല്‍ കിട്ടിയ 303 സീറ്റുകളോ അതിന് മുകളിലോ കിട്ടുമെന്നായിരുന്നു കിഷോറിന്റെ പ്രവചനം. എന്‍ഡിഎക്ക് തിരിച്ചടി ലഭിക്കാനുള്ള ശക്തമായ കാരണങ്ങളൊന്നും താഴേത്തട്ടില്‍ കാണാനില്ലെന്നായിരുന്നു ഇതിന് അദ്ദേഹം ചൂണ്ടിക്കാട്ടിയ കാരണം.

എന്നാല്‍, എക്‌സിറ്റ് പോളുകളെ പൂര്‍ണമായും വിശ്വസിക്കാമോ? വോട്ട് ചെയ്ത് പുറത്തിറങ്ങുന്ന വോട്ടര്‍മാരുമായി അഭിമുഖം നടത്തി തയ്യാറാക്കുന്ന എക്‌സിറ്റ് പോളുകള്‍ പരാജയപ്പെട്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടോ? ഇക്കാര്യത്തില്‍ ഇന്ത്യ മുന്നണിക്കും അണികള്‍ക്കും ആശ്വസിക്കാവുന്ന പല കണക്കുകളും ഉണ്ട്.
Narndra modi Amit sha exit poll

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി-എന്‍ഡിഎ സഖ്യം അധികാരത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു ഭൂരിപക്ഷം എക്‌സിറ്റ് പോളുകളുടെയും പ്രവചനം. എന്നാല്‍, പല സര്‍വേകളും എന്‍ഡിഎക്ക് പ്രവചിച്ച സീറ്റുകളുടെ എണ്ണത്തില്‍ വലിയ അന്തരം ഉണ്ടായിരുന്നു.

എക്‌സിറ്റ് പോളുകള്‍ പരാജയപ്പെട്ട അഞ്ച് സന്ദര്‍ഭങ്ങള്‍

1. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജനപ്രിയതയുടെ തേരിലേറി അധികാരത്തിലെത്താമെന്ന പ്രതീക്ഷയില്‍ ബിജെപി സര്‍ക്കാര്‍ നേരത്തേ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സന്ദര്‍ഭം. മധ്യപ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ വന്‍ വിജയത്തിന് പിന്നാലെ ബിജെപി വിജയ പ്രതീക്ഷയില്‍ നില്‍ക്കുന്ന സമയം. എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിച്ചത് ബിജെപിയും സഖ്യ കക്ഷികളും 240 മുതല്‍ 275 വരെ സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നായിരുന്നു. എന്നാല്‍, ഫലം എല്ലാവരെയും അമ്പരപ്പിച്ചു. എന്‍ഡിഎക്ക് കിട്ടിയത് ആകെ 187 സീറ്റുകള്‍ മാത്രം. കോണ്‍ഗ്രസും സഖ്യ കക്ഷികളും ചേര്‍ന്ന് 216 സീറ്റുകള്‍ നേടി.

2. 2020ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: 2020ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം വന്‍ വിജയം നേടുമെന്നായിരുന്നു ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. എന്നാല്‍, ബിജെപി-ജെഡിയു സഖ്യം അധികാരത്തിലെത്തി.

3. 2015ലെ ബിജെപി തിരഞ്ഞെടുപ്പ്: രാഷ്ട്രീയ ജനതാദള്‍, ആര്‍ജെഡി, കോണ്‍ഗ്രസ് സഖ്യത്തിന്റെ വിജയം പ്രവചിക്കുന്നതില്‍ ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പരാജയപ്പെട്ടു. ശക്തമായ മല്‍സരം നടക്കുന്നതായും ബിജെപിക്കാണ് സാധ്യതയെന്നുമായിരുന്നു പലരുടെയും പ്രവചനം. എന്നാല്‍ മഹാസഖ്യം 243ല്‍ 178 സീറ്റുകള്‍ നേടി.

4. 2021ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: പ്രമുഖ സ്വകാര്യ എക്‌സിറ്റ് പോള്‍ സര്‍വേകളായ ഇന്ത്യ ടുഡേയുടെ ആക്‌സിസ് മൈ ഇന്ത്യ, റിപബ്ലിക്-സിഎന്‍എക്‌സ് പോളുകള്‍ പ്രവചിച്ചത് ബിജെപിയുടെ മുന്നേറ്റമായിരുന്നു. എന്നല്‍, ബിജെപിക്ക് കിട്ടിയത് കേവലം 77 സീറ്റുകള്‍ മാത്രം. മമതയുടെ ത്രിണമൂല്‍ കോണ്‍ഗ്രസ് 294ല്‍ 213 സീറ്റുകളും തൂത്തു വാരി.

5. 2017ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പ്: 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിഭാഗം സര്‍വേകളും പ്രവചിച്ചത് തൂക്ക് സഭയായിരുന്നു. എന്നാല്‍, 403ല്‍ 312 സീറ്റുകളും നേടി ബിജെപി ഞെട്ടിക്കുന്ന പ്രകടനം കാഴ്ച്ചവച്ചു.
exit poll 2024

2015ലെ ഡല്‍ഹി തിരഞ്ഞെടുപ്പിലും 2023ലെ ചത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യഥാര്‍ത്ഥ ഫലത്തില്‍ നിന്ന് ഏറെ അകലെയായിരുന്നു.

ഇത്തവണത്തെ എക്‌സിറ്റ് പോള്‍ ഫലം എന്തായിരിക്കുമെന്ന് കോണ്‍ഗ്രസിന് നേരത്തേ സൂചനകള്‍ ഉണ്ടായിരുന്നുവന്ന് വേണം കരുതാന്‍. എക്‌സിറ്റ് പോളുകള്‍ ബിജെപിക്ക് കളമൊരുക്കുന്നതിന് വേണ്ടിയുള്ള കളികളാണെന്നും അതുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, വിവാദമായതിനെ തുടര്‍ന്ന് ആ തീരുമാനത്തില്‍ നിന്ന് പിന്മാറി.