മുംബൈ: ഐഎഎസ് ഉദ്യോഗസ്ഥരായ ദമ്പതികളുടെ മകള്‍ പത്താംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. മഹാരാഷ്ട്ര കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ വികാസ് രസ്‌തോഗി(ഹയര്‍ ആന്‍ഡ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി)യുടെയും രാധിക റസ്‌തോഗി ഐഎഎസിന്റെയും മകള്‍ ലിപി(27)ആണ് ജീവനൊടുക്കിയത്. ഹരിയാനയിലെ സോണിപട്ടില്‍ നിയമവിദ്യാര്‍ഥിനിയായിരുന്നു ലിപി.
|
തിങ്കളാഴ്ച പുലര്‍ച്ചെ നാലോടെയാണ് ദക്ഷിണ മുംബൈയിലെ സെക്രട്ടേറിയറ്റിനു സമീപത്തെ ബഹുനില കെട്ടിടത്തില്‍ നിന്ന് ലിപി താഴേക്ക് ചാടിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പഠന നിലവാരത്തില്‍ ലിപിക്ക് ആശങ്കയുണ്ടായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തുവെന്നും ആരെയും കുറ്റക്കാരായി കാണിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





