സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും; ഡല്‍ഹിക്ക് വിളിപ്പിച്ചു, സുരേന്ദ്രന്‍ രാജ്യസഭയിലേക്കും
|
തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. കാബിനറ്റ് പദവിയോ സഹമന്ത്രി സ്ഥാനമോ എന്നത് പിന്നീട് തീരുമാനിക്കും. ഇതിനായി സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചു. ഇന്ന് വൈകിട്ട് ആറിന് മുമ്പ് ഡല്‍ഹിയിലെത്താനാണ് ബിജെപി കേന്ദ്ര നേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം താന്‍ ഇന്ന് വൈകീട്ട് ഡല്‍ഹിയിലെത്തുമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് ആദ്യമായാണ് സുരേഷ് ഗോപിയിലൂടെ ബിജെപി അക്കൗണ്ട് തുറക്കുന്നത്.
74686 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇക്കുറി തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ജയം. എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി 412338, എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വി.എസ് സുനില്‍കുമാര്‍ 337652, യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ 328124 എന്നിങ്ങനെയാണ് വോട്ട് നില. കഴിഞ്ഞ തവണ 4,15,089 വോട്ടാണ് യുഡിഎഫിലെ ടി എന്‍ പ്രതാപന്‍ നേടിയത്. ഇക്കുറി മുരളീധരന് കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നേടിയതിനേക്കാള്‍ 86959 കുറവ് വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന സുരേഷ് ഗോപിക്ക് ഇക്കുറി 1,18,516 വോട്ട് അധികവും ലഭിച്ചു.
കെ സുരേന്ദ്രന് രാജ്യസഭാ സീറ്റ് നല്‍കും. ഒഴിവ് വരുന്ന മുറയ്ക്കാണ് നല്‍കുക. രാജ്യസഭയിലേക്ക് പോയാലും സംസ്ഥാന പ്രസിഡന്റ് പദവി രാജിവെയ്‌ക്കേണ്ട. രണ്ട് പദവികളും ഒന്നിച്ചുകൊണ്ടുപോകാമെന്നും കേന്ദ്ര നേതൃത്വം അറിയിച്ചു. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 70000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്. കേരളത്തില്‍ ബി.ജെ.പിയുടെ ആദ്യത്തെ വിജയമാണിത്.
വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://cutt.ly/Ew5aGJxO
നേരത്തെ വാക്കു നല്‍കിയ സിനിമകള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ തല്‍ക്കാലം എംപിയായിമാത്രം തുടരാനാണ് താത്പര്യമെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനം എന്തായാലും തള്ളിക്കളയില്ലെന്നും അദ്ദേഹം തൃശൂരില്‍ വ്യക്തമാക്കി. അതേസമയം, തൃശൂരിന്റെ മാത്രമല്ല, താന്‍ തമിഴ്‌നാടിന്റെ കാര്യങ്ങള്‍ കൂടി നോക്കുന്ന എംപിയായിരിക്കുമെന്നും കര്‍ണാടകക്ക് തന്നേക്കാള്‍ കഴിവുള്ള നേതാക്കളുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നും ബിജെപി എംപി ഇല്ലാത്ത സാഹചര്യത്തില്‍ കൂടിയാണ് സുരേഷ് ഗോപിയുടെ പ്രസ്താവന.
Union Cabinet: Suresh Gopi likely to join, Rajeev Chandrasekhar under consideration


