16
Jun 2024
Sun
16 Jun 2024 Sun

ഷൊര്‍ണൂര്‍: അന്തരിച്ച ഇതിഹാസ നടന്‍ ബാലന്‍ കെ .നായരുടെ മകന്‍ വാടാനാംകുറുശ്ശി രാമന്‍കണ്ടത്ത് അജയകുമാര്‍ അന്തരിച്ചു. 54 വയസ്സായിരുന്നു. ഷൊര്‍ണൂര്‍ കളര്‍ ഹട്ട് സ്റ്റുഡിയോ, ജുവല്‍ ഹട്ട് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി ഷൊര്‍ണൂര്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവും ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഷൊര്‍ണൂര്‍ യൂണിറ്റ് അംഗവുമായും പ്രവര്‍ത്തിച്ച് വരികയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമ്മ: ശാരദ അമ്മ.
ഭാര്യ: നിഷ.
മക്കള്‍: അര്‍ജുന്‍ ബി അജയ്, ഗോപികൃഷ്ണന്‍.
സഹോദരങ്ങള്‍: ആര്‍.ബി അനില്‍ കുമാര്‍ (എസ്.ടി.വി ചാനല്‍ എം.ഡി), ആര്‍.ബി മേഘനാഥന്‍ (നടന്‍), സുജാത, സ്വര്‍ണലത.

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍.

balan k nair son ajaykumar passed away