ഗസ: ഫലസ്തീന് യുവാവിനെ ഓടുന്ന വാഹനത്തില്‍ കെട്ടിയിട്ട് ഇസ്രഈലി സൈന്യത്തിന്റെ ക്രൂരത. (Image of Palestinian strapped to Israeli security vehicle sparks outrage) ശനിയാഴ്ച്ച വെസ്റ്റ്ബാങ്കിലും ജെനിനിലും സൈന്യം നടത്തിയ ആക്രമണങ്ങള്‍ക്കിടെയാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, സൈനികര്‍ ഗസയില്‍ ഉത്തരവുകള്‍ ലംഘിച്ചുവെന്ന് പറഞ്ഞ് തടിയൂരുകയാണ് ഇസ്രായേല്‍.
|
ക്യാമ്പിലെ ആക്രമണങ്ങള്‍ക്കിടയില്‍ പരിക്കേറ്റ മുജാഹിദ് അബ്ബാദിയെയാണ് ഇസ്രഈല്‍ സൈന്യം ജീപ്പിന്റെ ബോണറ്റില്‍ കെട്ടിയിട്ട് മനുഷ്യകവചമാക്കിയതെന്ന് അദ്ദേഹത്തിന്റെ കുടുംബം പ്രതികരിച്ചു. പരിക്കേറ്റതിനെ തുടര്‍ന്ന് ആംബുലന്‍സ് സൗകര്യം ഒരുക്കാന്‍ സൈന്യത്തോട് ആവശ്യപ്പെട്ടിരുന്നതായും കുടുബാംഗങ്ങള്‍ വ്യക്തമാക്കി. ഒരു കൈ സൈനിക വാഹനത്തിന്റെ വിന്‍ഡ് ഷീല്‍ഡിലും കാല് മുന്‍വശത്തുമായാണ് കെട്ടിയിട്ടത്. നമ്പര്‍ പ്ലേറ്റ് മറച്ചുവച്ചതിനാല്‍ സൈന്യത്തിന്റെ ഏത് യൂനിറ്റാണ് ഈ ക്രൂരത നടത്തിയതെന്ന് വ്യക്തമല്ല.
#HumanShielding in action.
It is flabbergasting how a state born 76 years ago has managed to turn international law literally on its head.This risks being the end of multilateralism, which for some influential member states no longer serves any relevant purpose.… https://t.co/swwjiuJYmG
— Francesca Albanese, UN Special Rapporteur oPt (@FranceskAlbs) June 22, 2024
മുജാഹിദ് അബ്ബാദി ജെനിനിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ താമസിച്ചിരുന്ന ഫലസ്തീന് യുവാവാണ്. ഗുരുതര പരിക്കുകളുള്ള മുജാഹിദ് അബ്ബാദിയെ സൈന്യം പിന്നീട് റെഡ് ക്രെസന്റിന് കൈമാറിയതായാണ് റിപ്പോര്‍ട്ട്.
അബ്ബാദിയെ വാഹനത്തില്‍ കെട്ടിയിട്ടത് ഹമാസിന്റെ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സൈന്യം നടത്തിയ ശ്രമത്തിന്റെ ഭാഗമാണെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്ക അല്‍ബനീസ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 47 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും ഒക്ടോബര്‍ ഏഴ് മുതലുള്ള ആക്രമണങ്ങളില്‍ 37,598 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടതായും ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.


