ന്യൂഡല്‍ഹി: ഗസയില്‍ കുഞ്ഞുങ്ങളെ ഉള്‍പ്പെടെ കൂട്ടക്കൊല ചെയ്യാന്‍ ഇസ്രായേലിന് ഇന്ത്യ ആയുധങ്ങള്‍ നല്‍കുന്നതായി റിപ്പോര്‍ട്ട്. (India exports rockets, explosives to Israel amid Gaza war) ഇസ്രയേല്‍ ലക്ഷ്യമാക്കി ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിന്ന് പുറപ്പെട്ട ചരക്കു കപ്പലുകളുടെ വിവരങ്ങളും ഗസയില്‍ ഉപയോഗിച്ച ആയുധങ്ങളുടെ വിശദാംശങ്ങളും അല്‍ ജസീറ പുറത്തുവിട്ടു.
|
സ്ഫോടക വസ്തുക്കള്‍ നിറച്ച കപ്പല്‍ ഇന്ത്യയില്‍ നിന്ന് പുറപ്പെട്ടതായി അല്‍ ജസീറ റിപോര്‍ട്ടില്‍ പറയുന്നു. ഗസയില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ (18 മൈല്‍) അകലെ ഇസ്രയേല്‍ തുറമുഖമായ അഷ്ദോദിലേക്ക് പോകുകയായിരുന്നു ഈ കപ്പല്‍.
സ്ഫോടക വസ്തുക്കള്‍ നിറച്ച കപ്പല്‍ ഇന്ത്യയില്‍ നിന്ന് പുറപ്പെട്ടതായി അല്‍ ജസീറ റിപോര്‍ട്ടില്‍ പറയുന്നു. ഗസയില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ (18 മൈല്‍) അകലെ ഇസ്രയേല്‍ തുറമുഖമായ അഷ്ദോദിലേക്ക് പോകുകയായിരുന്നു ഈ കപ്പല്‍. ഏപ്രില്‍ 2ന് ചെന്നൈയില്‍ നിന്നാണ് കപ്പല്‍ പുറപ്പെട്ടത്.
20 ടണ്‍ റോക്കറ്റ് എന്ജിന്, 12.5 ടണ്‍ റോക്കറ്റുകള്‍, 1500 കിലോ വെടിമരുന്ന്, 740 കിലോ പീരങ്കി ചാര്‍ജുകളും പ്രൊപ്പലന്റുകളും എന്നിവയാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്ന് സോളിഡാരിറ്റി നെറ്റ്വര്‍ക്ക് എഗെയിന്‍സ്റ്റ് ദി ഫലസ്തീനിയന്‍ ഒക്കുപേഷന്‍’ എന്ന സംഘടനക്ക് ലഭിച്ച രേഖകളില്‍ പറയുന്നു.
ഗസയില്‍ നുസൈറത്ത് അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് ശേഷം ലഭിച്ച മിസൈലിന്റെ അവശിഷ്ടങ്ങളില്‍ മെയ്ഡ് ഇന്‍ ഇന്ത്യ എന്ന് രേഖപെടുത്തിയിരുന്നു. നിരവധി കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട ഈ ആക്രമണത്തില്‍ ഇന്ത്യ നല്കിയ ആയുധങ്ങളാണ് ഉപയോഗിച്ചതെന്ന് സംശയിക്കുന്നു. എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചു കൊണ്ടായിരുന്നു അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ആക്രമണം.
ഇസ്രയേല്‍ ആയുധ കമ്പനികള്‍ക്കുവേണ്ടി റോക്കറ്റ് മോട്ടോറുകളും മറ്റു ഭാഗങ്ങളും നിര്‍മിക്കുന്നത് ഇന്ത്യന്‍ കമ്പനികളാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യയില്‍ നിന്ന് മെയ് 21ന് പുറപ്പെട്ട രണ്ടാമതൊരു ചരക്കു കപ്പല്‍ സ്പാനിഷ് തുറമുഖമായ കാര്ട്ടാഗെനയില് പ്രവേശിക്കുന്നത് വിലക്കിയിരുന്നു. ചെന്നൈയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ 27 ടണ്‍ സ്ഫോടക വസ്തുക്കളുമായി ഇസ്രായേലിലെ ഹൈഫ തുറമുഖത്തേക്ക് പോവുകയായിരുന്നുവെന്ന് സ്പാനിഷ് പത്രമായ എല്‍ പാരിസ് റിപോര്‍ട്ട് ചെയ്തു. ഇസ്രായേലിന് വേണ്ടി സൈനിക ഉപകരണങ്ങള്‍ കൊണ്ടു പോകുന്നു എന്ന കാരണത്താല്‍ കപ്പലിന് പ്രവേശനാനുമതി നിഷേധിച്ച കാര്യം സ്ഫാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാന്വല്‍ അല്‍ബാരെസ് സ്ഥിരീകരിച്ചിരുന്നു.


