കുവൈത്തില്‍ നിയമലംഘനം നടത്തിയ 90 ഓണ്‍ലൈന്‍ പത്രങ്ങളുടെ ലൈസന്‍സ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം റദ്ദാക്കി. (Kuwait Withdraws 90 E-Newspaper Licenses ) കൂടാതെ 80 മാധ്യമസ്ഥാപനങ്ങള്‍ക്കെതിരേ കേസെടുക്കുകുയം ചെയ്തു. അല്‍-ഷാഹദ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
|
മാധ്യമങ്ങളുടെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് കുവൈത്ത് സര്‍ക്കാര്‍ പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. വെബ്സൈറ്റുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, പത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍ എന്നിവ നിരീക്ഷിച്ച് നിയപ്രകാരമാണ് മുന്നോട്ടു പോകുന്നതന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. റിപ്പോര്‍ട്ടിംഗില്‍ കൃത്യത, സത്യസന്ധത, വിശ്വാസ്യത എന്നിവയുടെ തത്വങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ചൂണ്ടിക്കാട്ടി. മാധ്യമങ്ങള്‍ അവരുടെ സ്വാതന്ത്ര്യം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നാണ് സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്നത്. എന്നാല്‍, മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുകയാണ് സര്‍ക്കാരെന്ന് ഒരു വിഭാഗം വിമര്‍ശനമുന്നയിച്ചു.
അമീറിനെയോ സര്‍ക്കാരിനെയോ വിമര്‍ശിക്കുന്നതോ ഇസ്ലാമിനെ മോശമായി ചിത്രീകരിക്കുന്നതോ ആയ മാധ്യമങ്ങള്ക്കെതിരേ സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി ഫ്രീഡം ഹൗസ് നേരത്തേ ആരോപണമുയര്‍ത്തിയിരുന്നു. എന്നാല്‍, ജിസിസിയില്‍ ഏറ്റവും കൂടുതല്‍ മാധ്യമ സ്വാതന്ത്ര്യമുള്ള രാജ്യമാണ് കുവൈത്തെന്ന് റിപോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിന്റെ ലോക മാധ്യമ സ്വാതന്ത്ര്യ സൂചിക പറയുന്നു. അതേസമയം, ആഗോള തലത്തില്‍ 105ആം സ്ഥാനത്താണ് കുവൈത്ത്.


