02
Jul 2024
Fri
02 Jul 2024 Fri
Network international payment uae

ദുബൈ: യുഎഇയില്‍ ഇനി മുതല്‍ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എടിഎം കാര്‍ഡോ യുപിഐ പേയ്‌മെന്റ് ക്യുആര്‍ കോഡോ ഉപയോഗിച്ചു പണമിടപാട് നടത്താം.(upi-payment-system-now-accessible-to-indian-tourists-in-uae) നെറ്റ്വര്‍ക് ഇന്റര്‍നാഷനലിന്റെ പിഒഎസ് മെഷീനുകള്‍ വഴിയാണ് യുപിഐ പണമിടപാടിനുള്ള സൗകര്യം. നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍പിസിഐ) ഗള്‍ഫ് മേഖലയിലെ പേയ്‌മെന്റ് കമ്പനിയായ നെറ്റ്വര്‍ക്കും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ്‌കുമാര്‍ ശിവന്‍ ദുബൈ എമിറേറ്റ്‌സ് മാളില്‍ ആദ്യ യുപിഐ ഇടപാട് നടത്തി. പുതിയ സംവിധാനം നിലവില്‍ വന്നതോടെ യുഎഇയിലേക്ക് സന്ദര്‍ശന വിസയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് രൂപ ദിര്‍ഹത്തിലേക്കു മാറ്റി കൊണ്ടുപോകേണ്ടതില്ല. നാട്ടിലെ എടിഎം കാര്‍ഡ്, യുപിഐ ക്യുആര്‍ കോഡ് എന്നിവ വഴി പണമിടപാട് നടത്താം. നെറ്റ്വര്‍ക്ക് ഇന്റര്‍നാഷനലിനു 2 ലക്ഷത്തിലേറെ പിഒഎസ് മെഷീനുകളുണ്ട്.

വിസിറ്റ് വിസയില്‍ വരുന്നവര്‍ ഇവിടെ ചെലവഴിക്കാന്‍ ദിര്‍ഹത്തില്‍ നിശ്ചിത തുക കയ്യില്‍ കരുതണമെന്നാണ് നിയമം. ഇനി, തുല്യമായ തുകയ്ക്ക് ഇന്ത്യന്‍ രൂപ അക്കൗണ്ടില്‍ ഉണ്ടെങ്കില്‍ എടിഎം കാര്‍ഡും അക്കൗണ്ട് സ്റ്റേറ്റ്ന്റും കൈവശം കരുതി യാത്ര ചെയ്യാം.