19
Aug 2026
Wed
19 Aug 2026 Wed
dyfi leader mdma arrest

തൊടുപുഴ: ഇടവെട്ടിയില്‍ ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം ഷിയാസ്, ആഷിഖ്, നിഹാന്‍, ആര്‍ഷിത് എന്നിവരാണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. ഓട്ടോറിക്ഷയിലും കാറിലുമായി സഞ്ചരിക്കുകയായിരുന്ന ഇവരുടെ പക്കല്‍ നിന്ന് 19 ഗ്രാം എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മയക്കുമരുന്നിനെതിരായ പ്രചാരണത്തില്‍ മുന്‍നിരയില്‍ നിന്ന ആളാണ് ഡിവൈഎഫ്ഐ നേതാവായ ഷിയാസ്. ഇടവെട്ടിയില്‍ വെച്ചാണ് ഇവരെ പോലീസ് ലഹരിക്കടത്തിന് പിടികൂടിയത്.

ALSO READ: അപൂര്‍വ്വ രോഗത്തെത്തുടര്‍ന്ന് വര്‍ഷങ്ങളായി കുളത്തില്‍ കഴിഞ്ഞ് കൗമാരക്കാരന്‍; ചികിത്സയേറ്റെടുത്ത് അനന്ത് അംബാനി (Video)

ലഹരി ഉപയോഗത്തെ തുടര്‍ന്ന് നേരത്തെ ഷിയാസിനെ അച്ചടക്ക നടപടിക്ക് വിധേയമാക്കിയിരുന്നു. ഡിഅഡിക്ഷന്‍ സെന്ററിലെ ചികിത്സയ്ക്ക് ശേഷമാണ് വീണ്ടും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായിത്തുടങ്ങിയത്. തദ്ദേശതിരഞ്ഞെടുപ്പില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

അതിനിടെ തൃശൂരില്‍ ലഹരി കൈമാറ്റത്തിനിടെ റിട്ടയേഡ് എസ്പിയുടെ മകന്‍ എക്‌സൈസ് പിടിയിലായി. ബൈക്കിലെത്തി എംഡിഎംഎ കൈമാറാന്‍ ശ്രമിക്കുന്നതിനിടയിലാണ് അറസ്റ്റിലായത്. റിട്ടയേഡ് എസ്പി ഉണ്ണിരാജ ഐപിഎസിന്റെ മകന്‍ അഭിജിത്ത്, സുഹൃത്ത് റോജര്‍ എന്നിവരാണ് പിടിയിലായത്.

Tags: Thodupuzha News, DYFI Leader MDMA, Edavetty, Thrissur Crime News, Kerala Excise Arrest, MDMA Seized, Thodupuzha Police

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക