യുഎഇക്ക് നേരെ മിസൈല്‍ ആക്രമണ ഭീഷണിയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എന്‍സിഇഎംഎ). രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ മിസൈല്‍ ഭീഷണി വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാസങ്ങള്‍ക്ക് ശേഷമുള്ള ആദ്യ ഔദ്യോഗിക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.
|
പ്രതിരോധ മന്ത്രാലയത്തിന്റെയും എന്‍സിഇഎംഎയുടെയും ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജനങ്ങള്‍ ഏറ്റവും അടുത്തുള്ള സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണമെന്നും ഔദ്യോഗിക ചാനലുകള്‍ വഴിയുള്ള അറിയിപ്പുകള്‍ മാത്രം പിന്തുടരണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അടിയന്തര മുന്നറിയിപ്പിന് പിന്നില്‍
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ക്ക് വിരാമമിടാന്‍ ലക്ഷ്യമിട്ട് ഇറാനും യുഎസും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ കാലാവധി തിങ്കളാഴ്ച അവസാനിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് യുഎഇക്ക് നേരെ മിസൈല്‍ ഭീഷണിയുയര്‍ന്നത്.
മേഖലയില്‍ മൂന്ന് മാസത്തിലേറെയായി തുടര്‍ന്ന യുദ്ധത്തിന് താല്‍ക്കാലിക ശമനമുണ്ടാക്കാന്‍ ജൂണ്‍ 17-നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും തമ്മില്‍ കരാറില്‍ ഒപ്പുവച്ചത്. ആഗോള എണ്ണ-വാതക കയറ്റുമതിയെയും സമുദ്ര ഗതാഗതത്തെയും സാരമായി ബാധിച്ച യുദ്ധത്തിനാണ് ഈ കരാറിലൂടെ താല്‍ക്കാലിക ശമനമുണ്ടായിരുന്നത്.
ALSO READ: വീടിനു മുന്നിലെ റെയിൽപ്പാളത്തിലെത്തിയ ഒന്നരവയസ്സുകാരന് ട്രെയിനിടിച്ച് ദാരുണാന്ത്യം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





