|
ചാണ്ഡിഗഡ്: പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ വെള്ളത്തര്‍ക്കത്തിന്റെ പേരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം വെടിവയ്പ്പില്‍ കലാശിച്ചു. രണ്ട് സംഘങ്ങള്‍ ചേരിതിരിഞ്ഞുണ്ടായ വെടിവയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. കൃഷിക്കായുള്ള വെള്ളത്തിന് വേണ്ടിയാണ് തര്‍ക്കം ഉണ്ടായത്. രണ്ടു സംഘങ്ങളില്‍ നിന്നും 2 പേര്‍ വീതമാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 60 റൗണ്ടോളം വെടിവെച്ചുവെന്നാണ് റിപ്പോര്‍ട്ട്.
പ്രദേശവാസികള്‍ തന്നെയാണ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഏറ്റമുട്ടിയത്. പരുക്കേറ്റവരെ അമൃത്സാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശ്രീ ഹര്‍ഗോവിന്ദ് പൂരിലെ വിധ്വ ഗ്രാമത്തിലാണ് സംഭവം. 60 റൗണ്ടോളം ഒരു കാറിന് നേരെ വെടിയുതിര്‍ത്തെന്നാണ് പ്രാഥമിക പരിശോധനക്ക് ശേഷം പൊലീസ് നിഗമനം.
തോക്കുകള്‍ പ്രദേശവാസികള്‍ക്ക് എവിടെ നിന്ന് ലഭിച്ചുവെന്നത് വ്യക്തമായിട്ടില്ല. പ്രാഥമിക പരിശോധനയില്‍ അത്യാധുനിക വിദേശനിര്‍മ്മിത തോക്കുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു വെടിവെപ്പ് നടത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
4 killed as two groups open fire at each other in Punjab’s Batala





