22
Jul 2024
Fri
22 Jul 2024 Fri
fire in saudi airline flight

റിയാദ്: റിയാദില്‍നിന്ന് പോയ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ തീയും പുകയും. (Fire broke out in Saudi Airlines flight during landing)  വ്യാഴാഴ്ച്ച രാവിലെ പാകിസ്താനിലെ പെഷവാര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിമാനത്താവളത്തില്‍ ഇറങ്ങി റണ്‍വേയിലുടെ ഒടുന്നതിനിടെ ലാന്‍ഡിങ് ഗിയറില്‍നിന്ന് തീയും പുകയും ഉയരുകയായിരുന്നു. ഉടന്‍ വിമാനം നിര്‍ത്തി എമര്‍ജന്‍സി ഡോറുകള്‍ തുറന്ന് യാത്രക്കാരെയും കാബിന്‍ ക്രൂവിനെയും അതിവേഗം ഒഴിപ്പിച്ചു. അഗ്നിശമന വാഹനങ്ങള്‍ കുതിച്ചെത്തി തീ അണച്ചു.

276 യാത്രക്കാരും 21 വിമാന ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് സൗദി എയര്‍ലൈന്‍സ് (സൗദിയ) അധികൃതര്‍ അറിയിച്ചു. സാങ്കേതിക വിദഗ്ധരെത്തി വിമാനം പരിശോധിച്ച് തകരാറുകള്‍ പരിഹരിക്കുകയാണെന്നും സൗദിയ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.