ലഖ്‌നൗ: ചടങ്ങുകളുടെ അവസാന ഘട്ടത്തില്‍ വരന്റെ മൊബൈലിലേക്ക് എത്തിയ കോള്‍ വിവാഹം മുടക്കി. വധുവിന്റെ കാമുകനാണ് വിളിച്ചത്. ഒപ്പം വിവാഹ വേദിയിലുള്ള യുവതിയുടെ തന്നോടൊപ്പമുള്ള പഴയ നഗ്ന വീഡിയോയും ഫോട്ടോയും അയച്ചുകൊടുത്തു. അതോടെ വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി ഉത്തര്‍പ്രദേശിലെ അംരോഹയിലാണ് സംഭവം.
|
ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് വരന്റെ മൊബൈലിലേക്ക് കാമുകന്റെ ഫോണ്‍ കോള്‍ വരുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലായതിനാല്‍ കല്യാണത്തില്‍ നിന്നും പിന്‍മാറണമെന്നായിരുന്നു ഭീഷണി. എന്നാല്‍ ഇതു വകവയ്ക്കാതെ വരന്‍ തെളിവ് കാണിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള സ്വകാര്യ ഫോട്ടോകളും വീഡിയോയും കാമുകന്‍ അയച്ചുകൊടുക്കുകയായിരുന്നു. ഇതോടെ വരന്‍ വിവാഹത്തില്‍ നിന്നു പിന്‍മാറി. സംഭവത്തില്‍ കാമുകന്‍ കമല്‍ സിങ്ങിനെതിരെ പോലീസ് കേസെടുത്തു.
ആദംപൂരില്‍ വച്ചായിരുന്നു വിവാഹം. വിവാഹഘോഷയാത്ര കഴിഞ്ഞെത്തിയ അതിഥികളുടെ ഭക്ഷണവും കഴിഞ്ഞിരുന്നു. അഗ്‌നിക്കു ചുറ്റും വധൂവരന്‍മാര്‍ ഏഴുവട്ടം വലംവയ്ക്കുന്ന ചടങ്ങും വധുവിനെ യാത്ര അയക്കലും മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഇതിനിടയിലാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കമലിന്റെ ഫോണ്‍ വിളിയെത്തിയത്.





