Happy Birth Day:.. മലയാളികളുടെ സ്വകാര്യ അഹങ്കാരം: എംടിക്ക് ഇന്ന് 91ാം പിറന്നാള്‍
|
ആഘോഷങ്ങളോടോ ഔപചാരികതകളോടോ ഒരുകാലത്തും പ്രതിപത്തി പുലര്‍ത്തിയിട്ടില്ലാത്ത വലിയ മനുഷ്യനാണ് എം.ടി എന്നപേരില്‍ സ്വകാര്യ അഹങ്കാരമായി മലയാളികള്‍ കൊണ്ടുനടക്കുന്ന എം.ടി വാസുദേവന്‍ നായര്‍.

91ാം ആം പിറന്നാള്‍ ദിനത്തിലും ആഘോഷങ്ങളുടെ നിറപ്പകിട്ടോ സന്ദര്‍ശകരുടെ തിരക്കോ എം.ടിക്ക് മുന്നിലില്ല. ജന്‍മദിനമായ ജൂലൈ 15 ന് ചടങ്ങുകളൊന്നും ഇല്ലെങ്കിലും ജന്‍മ നക്ഷത്രമായ ജൂലൈ 19ന് കോഴിക്കോട് കൊട്ടാരം റോഡിലെ വീട്ടില്‍ ചെറിയൊരു സദ്യ പതിവുണ്ട്. ഇത്തവണയും അതില്‍ കൂടുതലൊന്നുമില്ല. പിറന്നാളുകളൊന്നും എംടി ആഘോഷിക്കാറില്ല. അടുത്ത ബന്ധുക്കള്‍ക്കൊപ്പം ചെറിയൊരു ഊണ് അത്രമാത്രം. പക്ഷെ, കഴിഞ്ഞ വര്‍ഷം എംടിയുടെ നവതി മലയാളക്കര ആഘോഷമായാണ് കൊണ്ടാടിയത്.
1933 ജൂലൈ 15 ന് കൂടല്ലൂരില്‍ ടി നാരായണന്‍ നായരുടേയും അമ്മാളു അമ്മയുടേയും മകനായാണ് എം.ടി ജനിച്ചത്. നക്ഷത്രപ്രകാരം കര്‍ക്കടകത്തിലെ ഉത്രട്ടാതിയാണ് എം.ടിയുടെ പിറന്നാള്‍.

ഈ ജന്മദിനത്തിന് എംടി കൊച്ചിയിലാണ്. എംടിയുടെ 9 കഥകള്‍ ചേരുന്ന ആന്തോളജി സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ഇന്ന് നടക്കും. സൂപ്പര്‍താരങ്ങള്‍ അഭിനയിച്ച ഒന്‍പത് സിനിമകള്‍ വൈകാതെ പ്രേക്ഷകരിലേക്ക് എത്തുന്നു. ‘മനോരഥങ്ങള്‍’ എന്ന് എംടി തന്നെ പേരിട്ട ചിത്രസഞ്ചയം ഇനി ഒടിടിയില്‍ കാണാനാവും.
സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ രാവിലെ തന്നെ എം.ടിക്ക് ആശംസയുമായി രംഗത്തുവന്നു. എം.ടിയുടെ കുടുംബത്തോടൊപ്പമുള്ള കുടുംബചിത്രം പങ്കുവച്ചാണ് നടന്റെ ആശംസ. മമ്മൂട്ടി വേഷമിട്ട ഇന്ത്യന്‍ ചലച്ചിത്രചരിത്രത്തിലെ തന്നെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ ഒരു വടക്കന്‍ വീരഗാഥയ്ക്ക് തിരക്കഥയെഴുതിയത് എം.ടിയാണ്.

മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്നാണ് എം.ടി.യുടെ മുഴുവന്‍ പേര്. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലും എം.ടി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. നാലുകെട്ട്, അസുരവിത്ത്, മഞ്ഞ്, കാലം, രണ്ടാമൂഴം, നാലുകെട്ട്, വാരണാസി എന്നിവയാണ് എം.ടി.യുടെ ശ്രദ്ധേയമായ നോവലുകള്‍.
എം.ടിയുടെ കൃതികള്‍
നോവല്‍
പാതിരാവും പകല്‍വെളി ച്ചവും 1957
നാലുകെട്ട് 1958
അറബിപ്പൊന്ന് (എന്‍. പി. മുഹമ്മദിനൊപ്പം) 1960
അസുരവിത്ത് 1962
മഞ്ഞ് 1964
കാലം 1969
വിലാപയാത്ര 1978
രണ്ടാമൂഴം 1984
വാരാണസി 2002

today is mt vasudevan nair 91th birthday


