വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തനിവാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എംഎല്‍എ എന്ന നിലയിലുള്ള ഒരുമാസത്തെ ശമ്പളമാണ് നല്‍കുന്നതെന്ന് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അതേസമയം ഇതിനെതിരേ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് രംഗത്തുവന്നു. ഇടതുപക്ഷത്തിന്റെ കൈയില്‍ മാസശമ്പളം കൊടുക്കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടി വഴിയാണ് ചെന്നിത്തല പണം നല്‍കേണ്ടതെന്നും കെ സുധാകരന് പറഞ്ഞു.
|
അതേസമയം സുധാകരന്റെ പ്രസ്താവന പ്രതിപക്ഷ നേതാവ് വി ഡി സതീശന് തള്ളി. സര്‍ക്കാരിനെ വിമര്‍ശിക്കേണ്ട സമയം ഇതല്ലെന്നും വി ഡി സതീശന് വ്യക്തമാക്കി. അതേസമയം സിഎംഡിആര്‍എഫിന് സുതാര്യത വേണമെന്നും സതീശന് ആവശ്യപ്പെട്ടു.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത നിവാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ചെറുതും വലുതുമായി തുകകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരും ബിസിനസുകാരും സിനിമാതാരങ്ങളും അടക്കമുള്ളവരാണ് ഇത്തരത്തില്‍ സംഭാവനകള്‍ നല്‍കുന്നത്.





