14
Aug 2024
Sat
14 Aug 2024 Sat
Job Fair at Malappuram

ജോലി അന്വേഷിച്ച് നടക്കുന്നവർക്കായി തിരുവനന്തപുരത്ത് വമ്പൻ
തൊഴിൽമേളക്ക് പദ്ധതിയിട്ടു സംസ്ഥാന സര്ക്കാർ. പിണറായി സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയോട് അനുബന്ധിച്ച് എംപ്ലോയ്മെന്റ് വകുപ്പ് വഴുതക്കാട് ഗവ വിമൻസ് കോളേജിൽ ആണ് മേള നടത്തുന്നത്. സെപ്റ്റംബർ 7 ന് നിയുക്തി 2024 എന്ന പേരിൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ചു നടത്തുന്ന തൊഴിൽ മേളയിൽ ഐ.ടി ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, പാരാമെഡിക്കൽ, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലെ 70 ൽ പരം പ്രമുഖ തൊഴിൽദായകർ പങ്കെടുക്കും. 10, +2, ബിരുദം, ഐടിഐ, ഡിപ്ലോമ, ബി ടെക് പാരാമെഡിക്കൽ, ട്രാവൽ ആൻഡ് ടൂറിസം യോഗ്യത ഉള്ളവർക്ക് നേരിട്ടുവന്നു അവസരം ഉപയോഗിക്കാം.
www.jobfest.kerala.gov.in വഴി
തൊഴിൽദായകർക്കു ആഗസ്റ്റ് 10 മുതലും ഉദ്യോഗാർഥികൾക്ക് 16 മുതലും രജിസ്റ്റർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്: 8921916220, 8304057735, 7012212473.
Latest jobs in kerala