28
Aug 2024
Mon
28 Aug 2024 Mon
thief fallen to death from 14th floor while trying to climb

മോഷ്ടിക്കാനായി 14ാം നിലയിൽ കയറിയ യുവാവ് ബാലൻസ് നഷ്ടമായി വീണുമരിച്ചു. മുംബൈ വിഖ്റോളിയിലാണ് സംഭവം. 22കാരനായ അക്ഷയ് അർജുൻ ആണ് മരിച്ചത്. ഇയാൾ കൊലപാതകവും മോഷണവും അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മോഷ്ടിക്കാനായി 14ാം നില വരെ വലിഞ്ഞുകയറി അക്ഷയ് അർജുൻ ഇതിനിടെ പിടിവിട്ട് വീഴുകയായിരുന്നുവെന്നാണ് നിപോർട്ട്. കെട്ടിടസമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ചോരയിൽ കുളിച്ച നിലയിൽ യുവാവ് കിടക്കുന്നത് കണ്ടത്.

വിവരം ഉടൻ തന്നെ പോലീസിൽ അറിയിക്കുകയും യുവാവിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.തുടർ അന്വേഷണത്തിൽ പുലർച്ചെ ഒന്നരയോടെ യുവാവ് തൂവാലകൊണ്ട് മുഖംമറിച്ച് കെട്ടിടത്തിൽ പ്രവേശിക്കുന്നതു കണ്ടു. തുടർന്ന് കെട്ടിടത്തിന്റെ ഭിത്തിവഴി കയറിപ്പോവുന്നതും പോലീസ് സിസിടിവി ദൃശ്യം പരിശോധിച്ച് കണ്ടെത്തി.

ALSO READ: കവര്‍ച്ചയ്ക്കു ശേഷം എസി ഓണാക്കി ഉറങ്ങിയ മോഷ്ടാവിനെ രാവിലെ വിളിച്ചുണര്‍ത്തിയത് പോലീസ്