28
Aug 2024
Fri
28 Aug 2024 Fri

ഹൈദരാബാദ്: സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് മജ്‌ലിസെ ഇത്തിഹാദുൾ മുസ്ലിമീൻ (എഐഎംഐഎം) അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എംപി. ഗുജറാത്ത് കലപത്തിനിടെ ഉണ്ടായ ഏറ്റവും നിഷ്ഠൂര സംഭവങ്ങളിൽ ഒന്നായ ബിൽകീസ് ബാന് കേസ് പരാമർശിച്ചു അയിരുന്നു ഉവൈസിയുടെ പ്രസ്താവന. ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികളെ മോചിപ്പിച്ച മോഡി സർക്കാരിൻ്റെ സ്ത്രീസുരക്ഷ വെറും കാപട്യമാണെന്നു ഉവൈസി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മോദി തന്നെ സ്ത്രീസുരക്ഷയെ ഗൗരവമായി കാണുന്നില്ലെങ്കിൽ ജനങ്ങളിലെങ്ങനെ മാറ്റം പ്രതീക്ഷിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.

”ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ നരേന്ദ്ര മോദി സ്ത്രീ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചു. ബിൽക്കീസ് ബാനുവിനെഎ കൂട്ട ബലാത്സംഗം ചെയ്തവരെയും അവളുടെ കുടുംബത്തെ കൊലപ്പെടുത്തിയവരെയും മോചിപ്പിക്കാൻ അനുമതി നൽകിയത് ബി.ജെ.പി സർക്കാറാണ്. 15 വർഷം ബിൽകീ lസ് നീതിക്കുവേണ്ടി പോരാടി. ഇക്കാലമത്രയും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി..” ഉവൈസി ട്വീറ്റ് ചെയ്തു. നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത കർണാടകയിലെ മുന്‍ എം.പി പ്രജ്വൽ രേവണ്ണക്ക് വേണ്ടി പ്രചാരണം നടത്തിയയാളാണ് മോദിയെന്നും ഒവൈസി ചൂണ്ടിക്കാട്ടി.

വ്യോമസേന, കരസേന, നാവികസേന, ബഹിരാകാശ മേഖല തുടങ്ങി നിരവധി മേഖലകളിൽ വനിതകളുടെ നേതൃത്വത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്നുണ്ടെങ്കിലും ആശങ്കാജനകമായ ചില സംഭവവികാസങ്ങളും നടക്കുന്നുണ്ടെന്നായിരുന്നു സ്വാതന്ത്ര്യദിനപ്രസംഗത്തിൽ മോദി പറഞ്ഞത്.

” നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും എതിരെയുള്ള അതിക്രമങ്ങളിൽ രാജ്യത്ത് വലിയ രോഷം ഉയരുന്നുണ്ട്. എനിക്കത് മനസിലാക്കാനായി സാധിക്കും. രാജ്യവും സമൂഹവും നമ്മുടെ സംസ്ഥാന സർക്കാരുകളും ഇത് ഗൗരവമായി കാണേണ്ടതുണ്ട്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ എത്രയും വേഗം അന്വേഷിക്കണം, ദുഷ്പ്രവൃത്തികളിൽ ഏർപ്പെടുന്നവർ എത്രയും വേഗം കർശനമായ ശിക്ഷ അനുഭവിക്കണം; സമൂഹത്തിൽ വിശ്വാസം സൃഷ്ടിക്കാൻ ഇത് ആവശ്യമാണ്’.. എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. മമതയുടെ ബംഗാളിലെ കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ മുന്‍നിര്‍ത്തിയായിരുന്നു മോദിയുടെ പ്രസംഗം.