വീട്ടിൽ നിന്ന് ഒളിച്ചോടിവന്ന പെൺകുട്ടിയ കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലാണ് സംഭവം. ഉത്തരാഖണ്ഡ് സർക്കാർ ബസ്സിലിട്ടായിരുന്നു സംഘം 17കാരിയെ കൂട്ടബലാൽസംഗത്തിനിരയാക്കിയത്. ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ബസ്.
|
ബസിന്റെ ഡ്രൈവറും കണ്ടക്ടറും അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഡെറാഡൂൺ പോലീസ് സൂപ്രണ്ട് അജയ് സിങ് പറഞ്ഞു. ആഗസ്ത് 12നായിരുന്നു സംഭവം.
ബസിന്റെ ഡ്രൈവർ ധർമേന്ദ്ര കുമാർ(32), കണ്ടക്ടർ ദേവേന്ദ്ര(52), രാജ് പാൽ(57), രാജേഷ് കുമാർ സൊങ്കർ(38), രവി കുമാർ(34)എന്നിവരാണ് അറസ്റ്റിലായത്.
യുപിയിലെ മൊറാദാബാദ് സ്വദേശിനിയായ പെൺകുട്ടി ഡൽഹിയിലേക്കാണ് ആദ്യം എത്തിയത്. ഇവിടെയെത്തിയ ശേഷം കശ്മീരി ഗേറ്റിൽ നിന്ന് ഡെറാഡൂണിലേക്ക് പോവുകയായിരുന്നു. ബസ്സിൽ കയറിയ പെൺകുട്ടിയെ ഡെറാഡൂണിലെ ബസ് സ്റ്റാൻഡിൽ വച്ച് അക്രമികൾ കൂട്ടബലാൽസംഗം ചെയ്യുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





