15
Aug 2024
Thu
15 Aug 2024 Thu
Confederation of India Traders; SS Manoj is again the National Secretary

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: നാഗ്പൂരില്‍ നടന്നുവരുന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (CAIT)ദേശീയ സമ്മേളനത്തില്‍ വച്ച് BC ഭര്‍ട്ടിയെ ദേശീയ പ്രസിഡണ്ടായും ലോക്‌സഭ അംഗം കൂടിയായ പ്രവീണ്‍ ഖണ്ടേല്‍വാളിനെ ദേശീയ സെക്രട്ടറി ജനറലായി വീണ്ടും തെരഞ്ഞെടുത്തു. കേരളത്തില്‍ നിന്നും സംസ്ഥാന സെക്രട്ടറി ജനറലും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റുമായ SS മനോജ് ദേശീയ സെക്രട്ടറിയായി തുടരും.

പുതിയ ദേശീയ ചെയര്‍മാനായി ബ്രിജ് മോഹന്‍ അഗര്‍വാളിനെയും, ദേശീയ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി സുഭാഷ് ചന്ദ്ര അഗര്‍വാലിയേയും, വൈസ് ചെയര്‍മാന്‍മാരായി സത്യഭൂഷണ്‍ ജെയിന്‍, RP ഖേത്താന്‍, ലളിത് ഗാന്ധി, ഘനശ്യാം ഗര്‍ഗ്, കൈലാഷ് ലഘ്യാനി, സീമാ സേത്തി എന്നിവരേയും സീനീയര്‍ വൈസ് പ്രസിഡന്റ്മാരായി ശ്രീ. എ. എം. വിക്രം രാജ, അമര്‍ പര്‍വാണി, ധൈര്യശീല്‍ പാട്ടീല്‍, എം. ശിവശങ്കര്‍ MLA., പ്രകാശ് ബെയ്ദ് എന്നിവരേയും, വൈസ് പ്രസിഡന്റ് മാരായി നീരജ് ആനന്ദ്, സുരേഷ് പട്ടോടിയ, ജിതേന്ദ്ര ഗാന്ധി, പ്രസന്‍ ചന്ദ് മേത്ത, കമല്‍ മപാനി, രമേശ് ഗുപ്ത, കാജല്‍ ആനന്ദ്, പൂനം ഗുപ്ത, രൂപം ഗോസ്വാമി, നരേഷ് രാവത്ത്, ഗോകുല്‍ മഹേശ്വര്‍ എന്നിവരേയും, ജോയിന്റ് ജനറല്‍ സെക്രട്ടറിമാരായി സഞ്ജയ് പടുവാരി,സുമിത് അഗര്‍വാള്‍ പങ്കജ് അറോറ, രാജ്കുമാര്‍ എന്നിവരേയും സെക്രട്ടറിമാരായി SS മനോജ്, ഗണേശ് റാം, സുരേഷ് സോന്താലിയ, സംഗീതാ ജയിന്‍, തിലക് രാജ് അറോറാ, ശങ്കര്‍ താക്കര്‍, അക്ഷയ് ഖണ്ടേല്‍വാല്‍ എന്നിവരേയും, ഓര്‍ഗനൈസിങ് സെക്രട്ടറിയായി ശ്രീ ഭൂഭേന്ദ്ര ജെയിനിനെയും, റീജണല്‍ കോഡിനേറ്റര്‍മാരായി സിദ്ദി ജയിന്‍, C ബാലസുബ്രഹ്മണ്യം, നവനീത് ഗോയല്‍ എന്നിവരേയും ട്രഷററായി വിജയ് ബുദി രാജയേയും തെരഞ്ഞെടുത്തു.

കേരള സംസ്ഥാന പ്രസിഡന്റ്  P വെങ്കിട്ടരാമ അയ്യര്‍ GSTസെല്‍ കണ്‍വീനറായും സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് വസന്തിനെ ദേശീയ ഗവേണിംഗ് കൗണ്‍സില്‍ അംഗമായും തെരഞ്ഞെടുക്കപ്പെട്ടു.

Confederation of India Traders; SS Manoj is again the National Secretary