17
Aug 2024
Sun
17 Aug 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം: അകാലത്തിൽ പൊളിഞ്ഞ നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ കുടുംബത്തിന് വേണ്ടി നിർമ്മിച്ച “സുധി ലയം” എന്ന പേരിലുള്ള വീടിൻ്റെ പാലുകാച്ചൽ ചടങ്ങ് ഇന്ന്. കോട്ടയം ചങ്ങനാശേരിയിൽ ആണ് വീട് നിർമ്മിച്ചത്. ആംഗ്ലിക്കൻ സഭാ ബിഷപ്പ് റവറന്റ നോബിൾ ഫിലിപ്പ് അമ്പലവേലിൽ സൗജന്യമായി നൽകിയ 7 സെൻറ് സ്ഥലത്ത് കേരള ഹോം ഡിസൈൻ ഫേസ്ബുക്ക് കൂട്ടായ്മയുമാണ് വീടൊരുക്കിയത്.

ചങ്ങനാശ്ശേരിക്കടുത്ത് തെങ്ങണ പ്ലാന്തോട്ടത്ത് കഴിഞ്ഞ ഓഗസ്റ്റിലാണ് സുധിയുടെ സ്വപ്ന ഭവനത്തിന് തറക്കല്ലിട്ടത്. എല്ലാ സൗകര്യങ്ങളും ഉള്ള സ്വപ്ന ഭവനത്തിന് സുധിലയം എന്നാണ് പേരിട്ടിരിക്കുന്നത്. രാവിലെ നടന്ന ചടങ്ങിൽ താക്കോൽ കുടുംബത്തിന് കൈമാറി.

ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം ആണ് പങ്കെടുക്കുന്നത്.

രേണു സുധി ആണ് സുധിയുടെ ഭാര്യ. വാകത്താനം പുതുക്കാട്ടിൽ തങ്കച്ചൻ – കുഞ്ഞൂഞ്ഞമ്മ ദമ്പതികളുടെ 2 പെൺമക്കളിൽ ഇളയവളാണ് രേണു. സഹോദരി രമ്യ നഴ്സാണ്. മാതാപിതാക്കൾക്ക് ഒപ്പമാണ് രേണുവും ഇളയ മകൻ ഋതുൽ ദാസും താമസം. മൂത്തമകൻ രാഹുൽ ദാസ് പ്ലസ് ടു കഴിഞ്ഞു. 2017 മേയിലായിരുന്നു സുധിയുമായുള്ള വിവാഹം. 2023 ജൂൺ 5ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടത്തിലാണു കൊല്ലം സുധി മരിച്ചത്