മുഖ്യമന്ത്രിയായിരുന്ന വേളയില്‍ പിണറായി വിജയന്‍ നടത്തിയ യാത്രകള്‍ സംബന്ധിച്ച് പൊതുഭരണ വകുപ്പിന്റെ കൈയില്‍ വിചിത്രമായ കണക്കുകള്‍. മുഖ്യമന്ത്രിയായിരുന്ന 10 വര്‍ഷത്തിനിടെ പിണറായി വിജയന്‍ നടത്തിയതു 30 വിദേശയാത്രകളെന്ന്ാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി. ഇത്രയും യാത്രകളിലായി 17 രാജ്യങ്ങളാണു സന്ദര്‍ശിച്ചത്. എന്നാല്‍, 30 യാത്രകള്‍ നടത്തിയിട്ടും പൊതുഭരണവകുപ്പു പുറത്തുവിട്ടത് 8 യാത്രകളുടെ ചെലവ് മാത്രം. ഈ 8 യാത്രകളിലായി 74,59,364 രൂപ ചെലവിട്ടെങ്കിലും താമസത്തിനായി ചെലവഴിച്ച തുക ‘പൂജ്യം’ എന്ന വിചിത്രമായ മറുപടിയുമുണ്ട്.
|
മുഖ്യമന്ത്രിയായിരിക്കെ, പിണറായി വിജയന്‍ നടത്തിയ 4 യാത്രകള്‍ ചികിത്സാര്‍ഥം യുഎസിലേക്കായിരുന്നു. നാലു സ്വകാര്യ വിദേശയാത്രകളും പിണറായി നടത്തി. ഇതില്‍ 2018 ജൂലൈയില്‍ യുഎസിലേക്കു നടത്തിയ യാത്ര ‘സ്വകാര്യ’മെന്നാണു സര്‍ക്കാര്‍ രേഖയിലെങ്കിലും 3,82,807 രൂപ യാത്രക്കൂലി അനുവദിച്ചെന്നു വ്യക്തമാക്കിയിട്ടുണ്ട്.
യുഎസ്, യുഎഇ, ബഹ്‌റൈന്‍, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, യുകെ, ജപ്പാന്‍, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ, ഇന്തൊനീഷ്യ, സിംഗപ്പൂര്‍, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈത്ത് എന്നിവയാണു സന്ദര്‍ശിച്ച രാജ്യങ്ങളെന്നു മുളക്കുളം സൗത്ത് സ്വദേശി എം.ടി.തോമസിനു ലഭിച്ച മറുപടിയില്‍ പറയുന്നു. യാത്രയുടെയും താമസത്തിന്റെയും കൃത്യമായ ചെലവുകള്‍ നല്‍കാത്തതിനെതിരെ അപ്പീല്‍ നല്‍കുമെന്നു തോമസ് പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





