25
Aug 2024
Wed
25 Aug 2024 Wed
fefka hema committee report

തിരുവന്തപുരം: ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ ലൈംഗിക പീഡന ആരോപണ നേരിട്ട അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സംവിധായകരുടെ സംഘടനയായ ഫെഫ്ക.(FEFKA response on hema committe report sexual allegations)  ഇരകള്‍ക്ക് പരാതി നല്‍കാനും നിയമസഹായം ഉറപ്പാക്കാനും സ്ത്രീ അംഗങ്ങളുടെ കോര്‍ കമ്മിറ്റിയെ സംഘടന ചുമതലപ്പെടുത്തി. ഫെഫ്കയ്ക്ക് പുറമെ അമ്മ പോലുള്ള സംഘടനകളിലെ അംഗങ്ങള്‍ക്കും പരാതി നല്‍കാനും നിയമസഹായത്തിനും കമ്മിറ്റിയെ സമീപിക്കാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതാദ്യമായാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഫെഫ്ക പ്രതികരിക്കുന്നത്. റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പഠിച്ചതിന് ശേഷം പ്രതികരിക്കാമെന്ന നിലപാടായിരുന്നു സംഘടന സ്വീകരിച്ചത്.

താരസംഘടന അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ പിരിച്ചുവിട്ടത് സംഘടന വിപ്ലവകരമായി നവീകരിക്കപ്പെടുന്നതിന്റെ തുടക്കമാകട്ടെയെന്ന് ഫെഫ്ക പ്രത്യാശ പ്രകടിപ്പിച്ചു.

വിലകൂടിയ കാറില്‍ വന്ന് വിദ്യാര്‍ഥിനികളെ കൊണ്ടു പോവും; പ്രമുഖ നടനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അധ്യാപിക

അതിജീവിതകള്‍ക്ക് പരാതി നല്‍കുന്നതിനായി എന്തെങ്കിലും തരത്തിലുള്ള ഭയാശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം ഫെഫ്ക ലഭ്യമാക്കും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍സംഭവങ്ങളിലും ഇതര സിനിമാ സംഘടനുകളുമായി ആശയവിനിമയം നടത്താനും ജനാധിപത്യപരവും പുരോഗമനപരവുമായ ഒരു പൊതു നിലപാടിലേക്ക് എല്ലാ സംഘടനകളും ഒരുമിച്ച് എത്തിച്ചേരേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്താനും ജനറല്‍ സെക്രട്ടറി, സ്റ്റിയറിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായും ഫെഫ്ക അറിയിച്ചു.