23
Sep 2024
Sat
23 Sep 2024 Sat
genetalia became bony

ന്യൂയോര്‍ക്ക്: കാല്‍മുട്ടിന് ചികില്‍സ തേടിയെത്തിയ മധ്യവയ്‌സകന്റെ എക്‌സ്‌റേ പരിശോധിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ അക്കാര്യം ശ്രദ്ധിച്ചത്. ജനനേന്ദ്രിയത്തില്‍ അസ്ഥിയുടെ രൂപത്തില്‍ എന്തോ വളരുന്നു. വിദഗ്ധ പരിശോധനയിലാണ് പുരുഷ ലിംഗം വഴക്കം നഷ്ടപ്പെട്ട് അസ്ഥിയായി മാറുന്ന അപൂര്‍വ്വമാണ് ഇയാള്‍ക്കെന്ന് ബോധ്യമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂയോര്‍ക്ക് സ്വദേശിയായ 63 കാരനിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കാല്‍മുട്ടിന്റെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയതായിരുന്നു വയോധികന്‍. അദ്ദേഹത്തിന്റെ ഇടുപ്പിന്റെ എക്സ് റേ പരിശോധിച്ചതില്‍ നിന്നാണ് രോഗം കണ്ടെത്തിയത്.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രമാണ് ഈ അവസ്ഥയുണ്ടാകാറുള്ളത്. ‘പെനൈല്‍ ഓസിഫിക്കേഷന്‍’ എന്നാണ് ഈ രോഗത്തിന്റെ പേര്. 2019-ല്‍ നടപ്പാതയില്‍ വീണ് ഇയാളുടെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. ഇതിന് ശേഷം കാല്‍മുട്ടിന് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതോടെ വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തുകയായിരുന്നു.

ഭാവിയില്‍ കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതിരിക്കാന്‍ മുന്‍കരുതല്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഇടുപ്പിന്റെ എക്സ് റേ എടുക്കുകയായിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് ജനനേന്ദ്രീയത്തിന് അസാധാരണമായ രീതിയില്‍ കട്ടിയുള്ളതായി വ്യക്തമായത്.

ALSO READ: ആര്യസമാജങ്ങളില്‍ നടക്കുന്നത് വ്യാജരേഖകള്‍ ഉപയോഗിച്ചുള്ള നിയമവിരുദ്ധ വിവാഹങ്ങള്‍; വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

‘എക്സ്ട്രാസ്‌കെലെറ്റല്‍ ബോണ്‍’ എന്നാണ് ഈ പ്രതിഭാസം വൈദ്യശാസ്ത്ര മേഖലയില്‍ അറിയപ്പെടുന്നത്. കാത്സ്യം ലവണങ്ങള്‍ ജനനേന്ദ്രിയത്തില്‍ ഒരു ഫലകത്തോട് സാമ്യമുള്ള രീതിയില്‍ നിക്ഷേപിക്കപ്പെടുന്ന അസ്ഥയാണിത്.

ഇതുവരെ 40ല്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് ഈ അവസ്ഥ കണ്ടെത്തിയിട്ടുള്ളതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശസ്ത്രക്രിയയും കുത്തിവയ്പ്പുമാണ് ഈ രോഗം മാറുന്നതിനുള്ള പ്രതിവിധി.

ഈ രോഗത്തിന്റെ കാരണം ഇപ്പോഴും വൈദ്യശാസ്ത്രത്തിന് വ്യക്തമല്ല. പെയ്‌റോണിസ് രോഗം വന്നവരിലാണ് സാധാരണയായി ഇത് കാണുന്നത്. ജനനേന്ദ്രിയത്തില്‍ പരിക്കേല്‍ക്കുക, ഡയാലിസിസ്, ഗൊണോറിയ, സിഫിലിസ് തുടങ്ങിയവയും ഇതിലേക്ക് നയിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക