21
Sep 2024
Tue
21 Sep 2024 Tue
New XEC Covid variant

അതി തീവ്ര ശേഷിയുള്ള കോവിഡ് വകഭേദം യൂറോപ്പിലും സമീപ രാജ്യങ്ങളിലും അതിവേഗം പടരുന്നു.(New variant Covid XEC spreading fast)  അധികം വൈകാതെ ഈ വകഭേദം മറ്റുള്ളവയ്ക്കു മേല്‍ പിടിമുറുക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂണില്‍ ജര്‍മിനിയിലാണ് കോവിഡ് എക്‌സ്ഇസി വകഭേദം ആദ്യമായി കണ്ടെത്തിയത്. പിന്നീട് യുകെ, യുഎസ്, ഡെന്മാര്‍ക്ക് തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് ഇത് അതിവേഗം പടര്‍ന്നു.

ALSO READ: വിഎച്ച്പി സംഘടിപ്പിച്ച രഹസ്യ യോഗത്തില്‍ സര്‍വീസിലുള്ള ജഡ്ജിമാരും; ചിത്രം പുറത്തുവന്നത് അബദ്ധത്തില്‍

ഈ വകഭേദത്തിന്റെ പുതിയ ചില മ്യൂട്ടേഷനുകളാണ് അതിവേഗം പടരാന്‍ സഹായിക്കുന്നത്. രോഗം ഗുരുതരമാകുന്നത് തടയാന്‍ വാക്‌സിന്‍ സഹായിക്കും. കോവിഡ് വലിയ വെല്ലുവിളിയാകാന്‍ സാധ്യതയുള്ള വിഭാഗത്തില്‍ പെടുന്നവര്‍ ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കേണ്ടതാണെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

കോവിഡിന്റെ വിവിധ വകഭേദങ്ങള്‍ക്ക് അനുസൃതമായി വാക്‌സിനുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍, ഒമിക്രോണ്‍ ഉപവകഭേദത്തില്‍ നിന്ന് ഉണ്ടായി വന്ന എക്‌സ്ഇസിക്ക് കൃത്യമായ പ്രതിരോധം സൃഷ്ടിക്കാന്‍ വാക്‌സിന് സാധിച്ചിട്ടില്ല.

എക്‌സ്ഇസി വകഭേദം അതിന്റെ രൗദ്രഭാവം കാണിച്ചു തുടങ്ങിയിട്ടേ ഉള്ളുവെന്നാണ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. വരുന്ന ആഴ്ച്ചകളിലോ മാസങ്ങളിലോ ഇത് ലോകം മുഴുവന്‍ പടരാനാണ് സാധ്യത.

ശക്തമായ പനി, ശരീര വേദന, ക്ഷീണം, ചുമ, തൊണ്ടവേദന തുടങ്ങിയവയാണ് എക്‌സ്ഇസി വകഭേദത്തിന്റെയും പ്രാഥമിക ലക്ഷങ്ങള്‍. ഇതിന് പുറമേ മണം നഷ്ടപ്പെടുക, വിശപ്പില്ലായ്മ, മൂക്കടപ്പ്, മൂക്കൊലിപ്പ, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയവയും ഉണ്ടാവാം.