സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കാവല്‍ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍, കേസ് വര്‍ക്കര്‍ എന്നിവരെ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും (എച്ച്.ആര്‍ സ്‌പെഷ്യലൈസേഷന്‍ ഒഴികെ) കാവല്‍ പദ്ധതിയില്‍ രണ്ടു വര്‍ഷം കേസ് വര്‍ക്കര്‍ ആയി ജോലി ചെയ്തിട്ടുള്ള പരിചയം/ കുട്ടികളുടെ മേഖലയില്‍ നേരിട്ട് ഇടപെട്ട മൂന്ന് വര്‍ഷത്തെ പരിചയവുമുള്ളവര്‍ക്ക് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
|
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും (എച്ച്.ആര്‍ സ്‌പെഷ്യലൈസേഷന്‍ ഒഴികെ) കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് കേസ് വര്‍ക്കര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷകര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകള്‍ പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ് എന്നിവ സഹിതം സെപ്റ്റംബര്‍ 28നകം [email protected] എന്ന ഇ മെയില്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം 14. ഫോണ്‍: 7736 841 162.
Appointment of Case Worker and Program Coordinator in Kaval Project


