29
Sep 2024
Wed
29 Sep 2024 Wed
police identified suspect of Mahalkshmi murder and body parts stuffed in refrigerator

ബംഗളുരുവിലെ ഒറ്റമുറി വീട്ടില്‍ റഫ്രിജറേറ്ററില്‍ നിന്ന് 59 കഷ്ണങ്ങളാക്കിയ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്. കൊല്ലപ്പെട്ട 29കാരി മഹാലക്ഷ്മിയുടെ ഒപ്പം ജോലി ചെയ്തിരുന്ന മുക്തി എന്ന യുവാവാണ് കൃത്യത്തിനു പിന്നിലെന്നും ഇയാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും ബംഗളുരു സിറ്റി പോലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഹാലക്ഷ്മിക്ക് മറ്റൊരാളുമായുള്ള ബന്ധം മുക്തി എതിര്‍ത്തിരുന്നുവെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. മഹാലക്ഷ്മിയുമായി അകന്നുകഴിയുന്ന ഭര്‍ത്താവ് ഹേമന്ത് ദാസ് ഭാര്യയെ കൊലപ്പെടുത്തിയത് ഇവരുടെ കാമുകനായ ഉത്തരാഖണ്ഡ് സ്വദേശിയാണെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ ഒഡീഷ സ്വദേശിയായ മുക്തിയാണ് കൊലപാതകത്തിനു പിന്നിലെന്ന കണ്ടെത്തലിലേക്ക് പോലീസ് എത്തുകയായിരുന്നു. ഇയാളെ കണ്ടെത്താനായി പോലീസ് ഒഡീഷയിലേക്ക് പോയിട്ടുണ്ട്.

സപ്തംബര്‍ 21ന് മഹാലക്ഷ്മി താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പരാതിപ്പെടുകയായിരുന്നു. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് റഫ്രിജറേറ്ററില്‍ ഒളിപ്പിച്ച മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.