17
Sep 2024
Wed
17 Sep 2024 Wed
accused killed Mahalakshmi and stuff dead body in refrigerator as 59 pieced committed suicide

ബംഗളുരുവിലെ മല്ലേശ്വരത്ത് 29കാരിയായ മഹാലക്ഷ്മിയെ കൊന്ന് 59 കഷ്ണങ്ങളാക്കി റഫ്രിജറേറ്റില്‍ തള്ളി രക്ഷപ്പെട്ട പ്രതി പോലീസ് പിടികൂടുമെന്നായപ്പോള്‍ ജീവനൊടുക്കി. കൃത്യശേഷം രക്ഷപ്പെട്ട ഒഡീഷ സ്വദേശി മുക്തിരാജന്‍ പ്രതാപ് റോയിയെ പോലീസ് തിരിച്ചറിയുകയും ഇയാള്‍ക്കു പിന്നാലെ ഒഡീഷയില്‍ എത്തുകയും ചെയ്തിരുന്നു. പോലീസ് തനിക്കു പിന്നാലെയുണ്ടെന്നും രക്ഷപ്പെടാനാവില്ലെന്നും വ്യക്തമായതോടെ മുക്തിരാജ് പ്രതാപ് റോയി ജീവനൊടുക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭദ്രക് ജില്ലയിലെ ഭൂയിന്‍പൂര്‍ ഗ്രാമത്തിലെ ശവക്കോട്ടയോടു ചേര്‍ന്നുള്ള മരത്തിലായിരുന്നു മുക്തിരാജ് തൂങ്ങിമരിച്ചത്. ബുധനാഴ്ച രാവിലെയാണ് പോലീസ് സംഘം മൃതദേഹം കണ്ടെത്തുന്നത്. ബുധനാഴ്ച പുലര്‍ച്ചെ നാലോടെ മുക്തിരാജ് തന്റെ ലാപ്‌ടോപ് ബാഗുമായി ഗ്രാമത്തിലെത്തിയിരുന്നു. ഇതിനു പിന്നാലെ ഇയാള്‍ ജീവനൊടുക്കുയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

മഹാലക്ഷ്മിയുടെ സഹപ്രവര്‍ത്തകനായിരുന്നു മുക്തിരാജ്. മഹാലക്ഷ്മിക്ക് മറ്റൊരാളുമായുള്ള ബന്ധത്തെ മുക്തിരാജ് എതിര്‍ത്തിരുന്നുവെന്നുള്ള വിവരം പോലീസ് കണ്ടെത്തിയിരുന്നു. ഭര്‍ത്താവുമായി അകന്ന് ഒറ്റമുറി വീട്ടിലായിരുന്നു മഹാലക്ഷ്മി താമസിച്ചിരുന്നത്. രണ്ടാഴ്ചയായി മഹാലാക്ഷ്മിയെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല. അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് റഫ്രിജറേറ്റില്‍ നിന്ന് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.

ALSO READ:  മഹാലക്ഷ്മിയെ കൊന്ന് 59 കഷ്ണങ്ങളാക്കി റഫ്രിജറേറ്ററില്‍ ഒളിപ്പിച്ചു മുങ്ങിയ പ്രതിയെ തിരിച്ചറിഞ്ഞുവെന്ന് പോലീസ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക