|
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രംഗത്തുവന്ന ഇടതുപക്ഷ എംഎൽഎ പിവി അൻവറിനെ അടചക്ഷേപിച്ചും മതരാഷ്‌ട്ര വാദി എന്ന് വിളിച്ചും നടൻ വിനായകൻ. ഇന്നലെ രത്രിയിട്ട ഫെസ്ബുക്ക് കുറിപ്പിൽ ആണ് ആക്ഷേപം.
യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന പോസ്റ്റിൽ അൻവറിൻ്റേത് ‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം’ ആണെന്നും വിനായകൻ ആരോപിച്ചു. നിങ്ങൾ നിങ്ങളുടെ സ്വന്തം രാഷ്ട്രീയത്തിലേക്ക് പറന്നു പോകൂ ജയ് ഹിന്ദ് എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഫേസ്ബുക് കുറിപ്പിൻ്റെ പൂർണ രൂപം
യുവതി യുവാക്കളെ
“ഇദ്ദേഹത്തെ നമ്പരുത് “
ശ്രീമാൻ P V അൻവർ,
പാവപെട്ട ജനസമൂഹത്തെ കൂട്ടിനിർത്തിക്കൊണ്ട്
താങ്കളുടെ
മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത്
വ്യാമോഹം മാത്രമാണ്.
പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവരല്ല.
കുയിലിയെയും, കർതാർ സിംഗ് സാരഭയെയും, മാതംഗിനി ഹാജ്റായേയും, ഖുദിറാം ബോസിനെയും, അബുബക്കറേയും, മഠത്തിൽ അപ്പുവിനെയും, കുഞ്ഞമ്പു നായരേയും, ചിരുകണ്ടനെയും നിങ്ങളുടെ അനുയായികൾ മറന്നുകഴിഞ്ഞു.
പിന്നെയല്ലേ പുത്തൻവീട്…..
Mr. P V അൻവർ
താങ്കളുടെ
മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം
നിർത്തി പോകൂ
യുവതി യുവാക്കളെ,
“ഇദ്ദേഹത്തെ നമ്പരുത്”
നിങ്ങൾ നിങ്ങളുടെ സ്വന്തം രാഷ്ട്രീയത്തിലേക്ക് പറന്നു പോകൂ
ജയ് ഹിന്ദ് …
vinayakan FB Post against P V Anwar


