ദുബായ്: UAE യിൽ നടക്കുന്ന വനിതാ ടി 20 ലോകകപ്പ് ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ലോകകപ്പില്‍ രണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ്പില്‍ നാലാംസ്ഥാനത്താണ് ഇന്ത്യ. ലങ്കയ്ക്കെതിരെ വലിയ വ്യത്യാസത്തില്‍ ജയിച്ചാല്‍ മാത്രമെ ഇന്ത്യയ്ക്ക് സെമി സാധ്യത നിലനിര്‍ത്താനാകൂ. ഇന്ന് വൈകീട്ട് ഏഴരയ്ക്കാണ് മത്സരം.
|
ആദ്യമത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തകര്‍ന്നടിഞ്ഞ ഇന്ത്യ, അടുത്ത മത്സരത്തിൽ പാകിസ്ഥാനെ ആറ് വിക്കറ്റിന് കീഴടക്കി. പാകിസ്ഥാനുമായുള്ള കളിക്കിടെ പരിക്കേറ്റ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ഇന്ന് കളിച്ചേക്കുമെന്നാണ് റിപോർട്ട്.
കളിച്ച രണ്ട് മത്സരവും തോറ്റ ലങ്ക പട്ടികയിൽ അവസാന സ്ഥാനത്താണ്. ലങ്കയുടെ സെമി സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചുഎ കഴിഞ്ഞിട്ടുണ്ട്. എങ്കിലും ഒരു ജയത്തോടെ നാണക്കേട് ഒഴിവാക്കുക എന്ന വെല്ലുവിളി ആണ് ലങ്കക്ക് മുന്നിലുള്ളത്. ലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച റെക്കോഡാണുള്ളത്. 19 കളിയില്‍ ജയിച്ചപ്പോള്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് പരാജയപ്പെട്ടത്. മലയാളി താരങ്ങളായ ആശ ശോഭനയും ഇന്ന് സജനയും കളിച്ചേക്കും.
ഇന്നത്തേ മറ്റൊരു മത്സരത്തില്‍ ദക്ഷിണാഫ്രിക്ക സ്കോട്ലന്ഡിനെ നേരിടും. അവസാനകളിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്.
women t20 world cup india vs sri lanka


