16
Oct 2024
Fri
16 Oct 2024 Fri
Wafiq Safa Hezbollah leader

ബെയ്‌റൂത്ത്: ഹിസ്ബുല്ലയുടെ ഉന്നത നേതാവ് വാഖിഫ് സഫയെ വധിക്കാനുള്ള ഇസ്രായേല്‍ ശ്രമം പാളി. (Israeli attempt to assassinate Hezbollah leader fails) വാഖിഫ് സഫയെ ലക്ഷ്യമിട്ട് ലബ്‌നാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഇസ്രായേല്‍ നടത്തിയ ഭീകര ബോംബാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച്ച വൈകീട്ടാണ് ആക്രണമുണ്ടായത്. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇന്നലത്തേത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹസന്‍ നസ്‌റുല്ല ഉള്‍പ്പെടെയുള്ള ഹിസ്ബുല്ല നേതാക്കളെ സമാനമായ ആക്രമണത്തില്‍ ഇസ്രായേല്‍ നേരത്തേ കൊലപ്പെടുത്തിയിരുന്നു. ഹിസ്ബുല്ലയുടെ ലെയ്‌സണ്‍ ആന്റ് കോഓഡിനേഷന്‍ യൂനിറ്റ് മേധാവിയാണ് വാഫിഖ് സഫ.

ALSO READ: ഓംപ്രകാശിനെ അറിയില്ലെന്ന് പ്രയാഗ; ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍

നേരത്തേ ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രാന്ത പ്രദേശങ്ങളെയാണ് ഇസ്രായേല്‍ ലക്ഷ്യമിട്ടിരുന്നതെങ്കില്‍ ഇതാദ്യമായി മധ്യ ബെയ്‌റൂത്തിലേക്കും ആക്രമണം വ്യാപിപ്പിച്ചു. അല്‍ നുവൈരി, റാസ് അല്‍ നബഅ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് ഇസ്രായേല്‍ ഇന്നലെ ബോംബിട്ടത്. ആക്രമണത്തില്‍ 117 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു കുടുംബത്തിലെ എട്ട് പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

യുഎന്‍ സമാധാന സംഘത്തിന് നേരെയും ആക്രമണം
യു.എന്‍ സമാധാനസംഘത്തിന് നേരെ ഇസ്രായേല്‍ മനപ്പൂര്‍വം വെടിയുതിര്‍ത്തു. ലബ്‌നാനിലാണ് സംഭവമുണ്ടായത്. വെടിവയ്പ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റുവെന്നും സമാധാനസംഘം അറിയിച്ചു.

ഇത് ഇസ്രായേല്‍ നടത്തിയ അന്താരാഷ്ട്ര നിയമങ്ങളുടെ ഏറ്റവും പുതിയ ലംഘനമാണ്. ഇതിനെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധവും ശക്തമാവുകയാണ്.

നകൗരയിലെ യു.എന്‍ സമാധാനസേനയുടെ ആസ്ഥാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. തുടര്‍ന്ന് വാഹനങ്ങള്‍ക്ക് കേടുപാട് വരുത്തുകയും കമ്യൂണിക്കേഷന്‍ സിസ്റ്റം തകരാറിലാക്കുകയും ചെയ്തുവെന്നും യു.എന്‍ വ്യക്തമാക്കി.

ടാങ്ക് ഷെല്ലുകളും ചെറു ആയുധങ്ങളും ഉപയോഗിച്ചാണ് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്ന് ലബനാനിലെ യു.എന്‍ സമാധാനസേനയുടെ ഉദ്യോഗസ്ഥ ആന്‍ഡ്രിയ തെനന്റി പറഞ്ഞു.