16
Oct 2024
Fri
16 Oct 2024 Fri
Prayaga Martin

കൊച്ചി: ഗുണ്ടാ തലവന്‍ ഓം പ്രകാശ് ബുക്ക് ചെയ്ത ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാനെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. (Prayaga Martin denies drug case involvement)  ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാനെന്നും അവര്‍ പറഞ്ഞു. ലഹരി കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്തതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രയാഗ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹോട്ടലില്‍ പല സുഹൃത്തുക്കളുണ്ടായിരുന്നു. അവിടെ ഓംപ്രകാശ് എന്ന ഒരാളുണ്ടെന്ന് അറിയില്ലായിരുന്നു. ഓം പ്രകാശിനെ എനിക്ക് പരിചയമില്ല. വാര്‍ത്ത വന്ന ശേഷം ഗൂഗിള്‍ ചെയ്താണ് ഓം പ്രകാശ് ആരാണെന്ന് മനസിലാക്കുന്നത്.

പലയിടത്തും പോകുമ്പോള്‍ പലരെയും കാണും. ഒരു സ്ഥലത്ത് പോകുമ്പോള്‍ അവിടെ ക്രിമിനലുകള്‍ ഉണ്ടോയെന്ന് അന്വേഷിക്കാന്‍ പറ്റില്ലല്ലോ എന്നും പ്രയാഗ പറഞ്ഞു.

ഹോട്ടലില്‍ ലഹരി പാര്‍ട്ടി നടന്നിട്ടുണ്ടോയെന്ന ചോദ്യത്തിന് എല്ലാ ചോദ്യത്തിനും മാധ്യമങ്ങളോട് ഉത്തരം പറയേണ്ടതില്ലെന്നായിരുന്നു മറുപടി. പൊലീസിനു നല്‍കിയ ഉത്തരങ്ങള്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. ബിനു ജോസഫിനെ പരിചയമുണ്ടോ എന്ന ചോദ്യത്തിനും ഇതേ മറുപടിയായിരുന്നു. സുഹൃത്തുക്കള്‍ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ പ്രയാഗ തയാറായില്ല.