14
Oct 2024
Fri
14 Oct 2024 Fri
IPPB Recruitment: Again Post Office Recruitment Eligibility Degree

വീണ്ടുമൊരു പോസ്റ്റ് ഓഫീസ് റിക്രൂട്ട്‌മെന്റ് വന്നിരിക്കുകയാണ്. ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും വിവിധ ബ്രാഞ്ചുകളിലേക്ക് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരമാണിത്. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
അവസാന തീയതി: ഒക്ടോബര്‍ 31

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആകെ ഒഴിവുകള്‍ : 344

ജോലിസ്ഥലം : ഇന്ത്യയിലുടനീളം

പോസ്റ്റിന്റെ പേര് : എക്‌സിക്യൂട്ടീവ്

ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക് ലിമിറ്റഡ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമായി 344 എക്‌സിക്യൂട്ടീവ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പ്രായപരിധി:
20 വയസ്സ് മുതല്‍ 35 വയസ്സ് വരെ
(പ്രായപരിധി 2024 സെപ്റ്റംബര്‍ 1 അനുസരിച്ച്)
പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 40 വയസ്സ് വരെയും, ഒബിസി വിഭാഗക്കാര്‍ക്ക് 38 വയസ്സ് വരെയും പ്രായപരിധിയില്‍ നിന്നും ഇളവ് ലഭിക്കുന്നതാണ്.
മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഇളവുകള്‍ ലഭ്യമാണ്.

യോഗ്യത

അംഗീകൃത സര്‍വകലാശാല അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദം.
GDS ആയി കുറഞ്ഞത് രണ്ടു വര്‍ഷത്തെ പരിചയം.

 

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

ശമ്പളം
തിരഞ്ഞെടുക്കപ്പെട്ടാല്‍ പ്രതിമാസം 30,000 രൂപ ശമ്പളം ലഭിക്കുന്നതാണ്.

ഫീസ്
750 രൂപ

അപേക്ഷിക്കേണ്ട വിധം

https://ibpsonline.ibps.in/ippblsep24/ എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷിക്കും മുമ്പ് താഴെ കൊടുത്ത വിജ്ഞാപനം പൂര്‍ണമായും വായിക്കേണ്ടതാണ്.

വിജ്ഞാപനം:  https://www.ippbonline.com/documents/31498/132994/1728628353297.+for+344+GDS+Executives-+Final.pdf

IPPB Recruitment: Again Post Office Recruitment Eligibility Degree