16
Oct 2024
Tue
16 Oct 2024 Tue
five members of a family shot dead

വാഷിങ്ടണ്‍: ഒരേ കുടുംബത്തില്‍പ്പെട്ട അഞ്ച് പേരെ വെടിവെച്ച് കൊന്ന കേസില്‍ 15 വയസ്സുകാരന്‍ അറസ്റ്റില്‍. (Five members of the family were shot dead; The teenager was arrested) വാഷിങ്ടണിലെ ഫാള്‍ സിറ്റിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലപ്പെട്ടവരില്‍ രണ്ട് മുതിര്‍ന്നവരും മൂന്ന് കൗമാരക്കാരും ഉള്‍പ്പെടുന്നു. ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പ്രതിയെ പിടികൂടി.

വെടിവെപ്പ് ഗാര്‍ഹിക പീഡനമായി കണക്കാക്കി ഡിറ്റക്ടീവുകള്‍ സംഭവം അന്വേഷിക്കുന്നുണ്ടെന്ന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മൈക്ക് മെല്ലിസ് വ്യക്തമാക്കി. കൊല്ലപ്പെട്ടവര്‍ തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അയല്‍ക്കാരും മറ്റ് ഉദ്യോഗസ്ഥരും പറയുന്നതനുസരിച്ച് അഞ്ച് കുട്ടികളും രണ്ട് മുതിര്‍ന്നവരും ഉള്‍പ്പെടെ ഏഴ് പേരടങ്ങുന്ന കുടുംബമാണ് ഇവിടെ താമസിക്കുന്നത്.

കൗമാരക്കാരനായ പ്രതി ഇപ്പോള്‍ കിങ് കൗണ്ടിയിലെ ജുവനൈല്‍ തടങ്കലില്‍ കഴിയുകയാണ്. ബുധനാഴ്ച വിചാരണക്കായി കോടതിയില്‍ ഹാജരാക്കും.

തോക്കിന് യഥേഷ്ടം ലൈസന്‍സ് കിട്ടുന്ന യു.എസില്‍ തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. അടുത്തിടെ ജോര്‍ജിയയിലെ അപലാച്ചി ഹൈസ്‌കൂളില്‍ രണ്ട് വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമടക്കം നാല് പേരെ വെടിവച്ചതിന് 14 വയസുള്ള ആണ്‍കുട്ടിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.