05
Oct 2024
Fri
05 Oct 2024 Fri
Jammu kashmir terrorist attack

ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ബാരാമുല്ലയിലാണ് ആക്രമണമുണ്ടായത്. (Another terrorist attack in Kashmir; Two soldiers were killed) സംഭവത്തില്‍ രണ്ട് പോര്‍ട്ടര്‍മാരും കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാഷ്ട്രീയ റൈഫിള്‍സിന്റെ സേനാവാഹനത്തിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമുണ്ടായത്. നിയന്ത്രണ രേഖയോടടുത്തുള്ള നാഗിന്‍ പോസ്റ്റിനു സമീപത്തുവെച്ച് സായുധ സംഘം വാഹനത്തിനുനേരേ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

ALSO READ: BJP നേതാക്കൾ പ്രതിയായ കൊടുങ്ങല്ലൂർ കള്ളനോട്ടടി കേസ് മുഖ്യപ്രതി വീണ്ടും അറസ്റ്റിൽ; നടപടി ജാമ്യത്തിലിറങ്ങി 10 ലക്ഷം തട്ടിയതിന്

പുല്‍വാമയില്‍ ഒരു തൊഴിലാളിക്ക് നേരെ വെടിയുതിര്‍ത്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് മറ്റൊരു ആക്രമണത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നിരിക്കുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കശ്മീരിലെ ഗന്ദേര്‍ബല്‍ ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ഡോക്ടറും ആറു നിര്‍മാണ തൊഴിലാളികളുമടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച ഭീകരാക്രമണത്തില്‍ ബിഹാര്‍ സ്വദേശിയായ അശോക് കുമാര്‍ ചൗഹാന്‍ എന്നയാളും മരിച്ചിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക