22
Oct 2024
Thu
22 Oct 2024 Thu
paraglider accident in Bir bill kills pilot

പാരാഗ്ലൈഡിങ് ലോകകപ്പ് 2024നായി ഇന്ത്യയിലെത്തിയ വിദേശി പാരാഗ്ലൈഡിങ് പരീശീലിക്കുന്നതിനിടെ അപകടത്തില്‍ മരിച്ചു. 67കാരനായ ബെല്‍ജിയന്‍ പാരാഗ്ലൈഡര്‍ ഫെയാരറ്റ്‌സ് ആണ് മരിച്ചത്. പോളണ്ടുകാരനായ പാരാഗ്ലൈഡര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹിമാചല്‍ പ്രദേശിലെ ബാര്‍ ബില്ലിങ്ങില്‍ ആണ് സംഭവം. നവംബര്‍ രണ്ടിനാണ് ഇവിടെ പാരാഗ്ലൈഡിങ് ലോകകപ്പ് 2024 അരങ്ങേറുന്നത്.
10 പാരാഗ്ലൈഡര്‍മാര്‍ ഒരേസമയം ചാടുകയും ഇതിനിടെ ബെല്‍ജിയം, പോളണ്ട് പാരാഗ്ലൈഡര്‍മാര്‍ കൂട്ടിയിടിക്കുകയുമായിരുന്നു.

ഇതിനു ശേഷം പാരച്യൂട്ട് വിടരാതെ വന്നതോടെ ഫെയാരറ്റ്‌സ് അതിശക്തിയില്‍ താഴേക്ക് വീഴുകയായിരുന്നുവെന്ന കാംഗ്ര ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ വിനയ് ധിമാന്‍ പറഞ്ഞു. പാരാഗ്ലൈഡര്‍മാര്‍ക്ക് പരിചയമില്ലാത്ത മേഖലയും സാഹചര്യവുമായതിനാല്‍ ഇവിടെ അപകടസാധ്യത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പോളണ്ടില്‍ നിന്നുള്ള പാരാഗ്ലൈഡറായ ആന്‍്ഡ്രസ് ഇവിടെ നടന്ന അപകടത്തില്‍ മരിച്ചിരുന്നു.

50 രാജ്യങ്ങളില്‍ നിന്നായി 130 പാരാഗ്ലൈഡര്‍മാരാണ് ബിര്‍ബില്ലില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കുന്നത്. നവംബര്‍ 9നാണ് മല്‍സരം സമാപിക്കുന്നത്.