13
Nov 2024
Sat
13 Nov 2024 Sat
Kunchako Boban released first look poster of his new film

പിറന്നാള്‍ ദിനത്തില്‍ തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബന്‍. ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി എന്നാണ് ചിത്രത്തിന്റെ പേര്. കുഞ്ചാക്കോ ബോബനൊപ്പം പ്രിയ മണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. പൊലീസ് ഉദ്യോഗസ്ഥനായാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെത്തുന്നത്. ഏറെക്കാലത്തിന് ശേഷമാണ് ചാക്കോച്ചന്‍ സിനിമയില്‍ കാക്കിയണിയുന്നത്. ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് പോസ്റ്ററുകള്‍ നല്‍കുന്ന സൂചന. പിറന്നാള്‍ ദിനത്തില്‍ പുറത്തുവന്നിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് സോഷ്യല്‍മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാര്‍ട്ടിന്‍ പ്രക്കാട്ട് അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിത്തു അഷ്‌റഫ് ആണ്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച നടനാണ് ജിത്തു അഷ്‌റഫ്. സൂപ്പര്‍ഹിറ്റ് ചിത്രം ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. കണ്ണൂര്‍ സ്‌ക്വാഡിന്റെ സംവിധായകന്‍ റോബി വര്‍ഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ജേക്ക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. മനോജ് കെ.യു., ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, റംസാന്‍, വിഷ്ണു ജി വാരിയര്‍, അനുനാഥ്, ലേയ മാമ്മന്‍, ഐശ്വര്യ, അമിത് ഈപന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

ചിത്രസംയോജനം:
ചമന്‍ ചാക്കോ.
സംഗീതം: ജേക്‌സ് ബിജോയ്.
പ്രൊഡക്ഷന്‍ ഡിസൈന്‍: ദിലീപ് നാഥ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്.
കോസ്റ്റ്യൂം: സമീറ സനീഷ്.
മേക്കപ്പ്: റോണെക്‌സ് സേവ്യര്‍.
സ്റ്റില്‍സ്: നിദാദ് കെ.എന്‍.

സ്‌കൂള്‍ ബസ്, നായാട്ട് എന്നീ ചിത്രങ്ങളിലും മുമ്പ് കുഞ്ചാക്കോ ബോബന്‍ കാക്കിയണിഞ്ഞിട്ടുണ്ട്. അമല്‍ നീരദ് സംവിധാനം ചെയ്ത ബോഗയ്ന്‍വില്ല ആണ് കുഞ്ചാക്കോ ബോബന്റേതായി ഒടുവില്‍ തിയറ്റുകളിലെത്തിയ ചിത്രം. ചാക്കോച്ചന്റെ ചിത്രത്തിലെ പ്രകടനവും ഏറെ പ്രശംസകളേറ്റു വാങ്ങിയിരുന്നു. ഈ ചിത്രം ഓടിക്കൊണ്ടിരിക്കുമ്പോഴാണ് പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്.

Kunchako Boban released first look poster of his new film