16
Nov 2024
Tue
16 Nov 2024 Tue
US Elections 2024 Live Updates people caste vote today

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഷിംഗ്ടണ്‍: ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. അവസാന മണിക്കൂറിലും ഡൊണാള്‍ഡ് ട്രംപിനോ കമലാ ഹാരിസിനോ വ്യക്തമായ മുന്‍തൂക്കമില്ലാത്തതിനാല്‍ പ്രവചനാതീതമായ പോരാട്ടമാണ് നടക്കുന്നത്. ഡമോക്രാറ്റിക് പാര്‍ട്ടി, റിപ്പബ്ലിക്കന്‍ പാര്‍ട്ടി എന്നീ രണ്ടുകക്ഷികള്‍ക്കൊപ്പമല്ലാത്ത സ്വിങ് സ്‌റ്റേറ്റുകളില്‍നിന്നുള്ള വോട്ടാണ് വിധി നിര്‍ണയിക്കുന്നത്. ഈ സ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഇരുസ്ഥാനാര്‍ഥികളുടെയും പ്രചാരണം.

തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. 78 ദശലക്ഷത്തിലധികം പേര്‍ മുന്‍കൂര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ശേഷിക്കുന്ന പോപുലര്‍ വോട്ടുകളാണ് ഇന്ന് ചെയ്യുക. എങ്കിലും പോള്‍ ഫലങ്ങള്‍ ഒരു സൂചന പോലും പ്രവചിക്കുന്നില്ല.

270 ഇലക്ടറല്‍ കോളജ് വോട്ടെന്ന മാജിക് നമ്പറിലെത്താന്‍ സ്വിങ് സ്റ്റേറ്റുകള്‍ നിര്‍ണായകമാകും. സ്വിങ് സ്റ്റേറ്റുകളായ നോര്‍ത്ത് കരലൈനയിലും പെന്‍സില്‍വേനിയിലും മിഷിഗനിലുമാണ് ട്രംപിന്റെ അവസാനഘട്ട പ്രചാരണം. എന്നാല്‍ നോര്‍ത്ത് കരലൈനയിലെ ട്രംപിന്റെ പ്രചാരണറാലിയില്‍ ഒഴിഞ്ഞ കസേരകള്‍ ചര്‍ച്ചയാവുകയാണ്. പെന്‍സില്‍വേനിയയിലാണ് കമലയുടെ അവസാനഘട്ട പ്രചാരണം.

പോപുലര്‍ വോട്ടെടുപ്പിനു ശേഷം ഇലക്ട്രറല്‍ കോളജ് ആണ് ആരു പ്രസിഡന്റാകണമെന്ന് തീരുമാനിക്കുക. തെരഞ്ഞെടുപ്പ് പ്രകിയ നടക്കുന്ന വര്‍ഷത്തെ നവംബര്‍ മാസത്തിലെ ആദ്യ തചൊവ്വാഴ്ചയാണ് ജനകീയ വോട്ടെടുപ്പ് നടക്കുന്നത്.
US Elections 2024 Live Updates people caste vote today