17
Nov 2024
Wed
17 Nov 2024 Wed
US Elections 2024 Live Updates people caste vote today

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണള്‍ഡ് ട്രംപിന് വന്‍ മുന്നേറ്റം. ഫലമറിഞ്ഞ 21 സംസ്ഥാനങ്ങളില്‍ ട്രംപ് വിജയിച്ചു. ഇതുവരെ 210 ഇലക്ടറല്‍ വോട്ടുകള്‍ ട്രംപ് നേടിയപ്പോള്‍, കമല ഹാരിസിന് 113 ഇലക്ടറല്‍ വോട്ടുകള്‍ മാത്രാണ് ലഭിച്ചത്. 270 ഇലക്ടറല്‍ വോട്ടുകള്‍ ലഭിക്കുന്നയാളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുക.

തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്ന് വിലയിരുത്തപ്പെടുന്ന സ്വിങ് സ്റ്റേറ്റുകളെല്ലാം കമലയെ കൈവിട്ടു. പെന്‍സില്‍വാനിയയിലും അരിസോണയിലും കടുത്ത പോരാട്ടമാണ്. ജോര്‍ജിയയിലും നോര്‍ത്ത കരോലിനയിലും ട്രംപ് വളരെ മുന്നിലാണ്. ലോകത്തെ ഏറ്റവും സങ്കീര്‍ണമായ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളാണ് യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേത്. പോപ്പുലര്‍ വോട്ടില്‍ (സാധാരണക്കാരുടെ വോട്ട്) മുന്നിലെത്തിയാലും 270 ഇലക്ടറല്‍ വോട്ടുകള്‍ നേടാനായാല്‍ മാത്രമേ ആരാകും പ്രസിഡന്റെന്ന് ഉറപ്പിക്കാനാകൂ. അവിടെയാണ് സ്വിങ് സ്റ്റേറ്റുകള്‍ എന്ന ഏഴ് സംസ്ഥാനങ്ങള്‍ (ഒരു പാര്‍ട്ടിയുടെയും കോട്ടയല്ലാത്ത, എങ്ങോട്ടും ചായാവുന്ന സംസ്ഥാനങ്ങള്‍) നിര്‍ണായകമാവുന്നത്. അരിസോണ, ജോര്‍ജിയ, മിഷിഗന്‍, നെവാഡ, നോര്‍ത്ത് കരോലിന, പെന്‍സില്‍വേനിയ, വിസ്‌കോണ്‍സിന്‍ എന്നിവയാണ് സ്വിങ് സ്റ്റേറ്റുകള്‍.

മാസങ്ങള്‍ നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് യുഎസ് ജനതയുടെ വിധിയെഴ്ത്ത് ഇന്നു രാവിലെ പൂര്‍ത്തിയാത്. യുഎസില്‍ 538 ഇലക്ടറല്‍ കോളജ് വോട്ടുകളാണ് ഉള്ളത്. ആകെ വോട്ടര്‍മാര്‍ 16 കോടിയാണ്. ഏഴു കോടി പേര്‍ മുന്‍കൂര്‍ വോട്ടു ചെയ്തിരുന്നു. ആകെയുള്ള 538 ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ 270 എണ്ണം സ്വന്തമായാല്‍ കേവല ഭൂരിപക്ഷം നേടാനാകും. ഫലം ഇന്ന് തന്നെ ഏറെക്കുറെ അറിയും. ഔദ്യോഗിക ഫലപ്രഖ്യാപനം അടുത്തവര്‍ ജനുവരി ആറിനേ ഉണ്ടാകൂ.

കമല ഹാരിസും ഡോണള്‍ഡ് ട്രംപും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കിയിട്ടുള്ളത്. കമല ഹാരിസ് ജയിച്ചാല്‍ അമേരിക്കയുടെ ആദ്യത്തെ വനിതാ പ്രസിഡന്റാകും അവര്‍. 78 വയസ്സുള്ള ട്രംപ് (78) വീണ്ടും പ്രസിഡന്റായാല്‍ അതും പുതിയ ചരിത്രമാകും. 127 വര്‍ഷത്തിനുശേഷം തുടര്‍ച്ചയായല്ലാതെ വീണ്ടും പ്രസിഡന്റാകുന്ന ആദ്യ വ്യക്തിയാകും ട്രംപ്.

US President Election Live: big advance for Trump ; All the swing states have given up on Kamala Harris