ടെല്‍ അവീവിന്റെ തെക്കു ഭാഗത്തുള്ള ഇസ്രായേലിന്റെ പ്രധാന സൈനിക താവളത്തില്് ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണ പരമ്പര.(Hezbollah drone attack on military base in Tel Aviv) ബിലു താവളത്തെ ലക്ഷ്യമിട്ട് നിരവധി ഡ്രോണുകളാണ് കുതിച്ചെത്തിയത്. ഇതാദ്യമായാണ് ഇവിടെ ആക്രമണം നടത്തുന്നതെന്ന് ഹിസ്ബുല്ല പ്രഖ്യാപിച്ചു.
|
ഇവിടെയുണ്ടായ നാശനഷ്ടം സംബന്ധിച്ച് ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹൈഫ തുറമഖ നഗരത്തിന് സമീപമുള്ള സൈനിക താവളം, ഇസ്രായേലിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുള്ള സൈനിക താവളം എന്നിവയുടെ നേര്‍ക്കും ആക്രമണമുണ്ടായി.
ALSO READ: കൊല്ലം കലക്ടറേറ്റ് ബോംബ് സ്ഫോടനം: പ്രതികളുടെ ശിക്ഷ വിധിക്കും
ആക്രമണം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് ഇസ്രായേല്‍ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഹിസ്ബുല്ല ആക്രമണത്തിന് പിന്നാലെ ഇസ്രായേലി യുദ്ധവിമാനങ്ങള്‍ ലബ്നാന്‍ തലസ്ഥാനമായ ബെയ്റൂത്തിന് തെക്ക് ശക്തമായ വ്യോമാക്രമണം നടത്തി.
ലബ്നാന്‍ തലസ്ഥാനത്ത് ശക്തമായ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. നാല് തവണ ആക്രമണം നടന്നതായി അല്‍ ജദീദ് ടെലിവിഷന്‍ റിപോര്‍ട്ട് ചെയ്തു. ബെയ്റൂത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് നിന്ന് ഉള്‍പ്പെടെ നാല് പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ആക്രമണം.
ബുധനാഴ്ച്ച ലബ്നാനിലെ ബെകാ താഴ്വരയിലും ബാല്‍ബെകിലും നടന്ന ആക്രമണത്തില്‍ 40ഓളം പേര് കൊല്ലപ്പെട്ടിരുന്നു. 53 പേര്‍ക്ക് പരിക്കേറ്റു.


