07
Nov 2024
Thu
07 Nov 2024 Thu
Kollam Collectorate Bomb Blast verdict today

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം: കൊല്ലം കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്‌ഫോടനക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് രാവിലെ വിധി പ്രസ്താവിക്കുന്നത്. കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതികളില്‍ ഒരാളെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

നിരോധിത സംഘടനയായ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരീംരാജ (33), ദാവൂദ് സുലൈമാന്‍ (27) എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ഇവരുടെ ശിക്ഷയാണ് ഇന്ന് പ്രസ്താവിക്കുക. നാലാം പ്രതി കുല്‍കുമാര തെരുവില്‍ ഷംസുദ്ദീനെ വെറുതെ വിട്ടിരുന്നു. പ്രതികള്‍ക്കുമേല്‍ ചുമത്തിയ രാജ്യദ്രോഹക്കുറ്റം കോടതി ഒഴിവാക്കിയിട്ടുണ്ട്.

2016 ജൂണ്‍ 15 ന് രാവിലെ 10.50 നാണ് കൊല്ലം കലക്ടറേറ്റ് വളപ്പിലെ മുന്‍സിഫ് കോടതിക്ക് മുമ്പില്‍ തൊഴില്‍ വകുപ്പിന്റെ ഉപയോഗിക്കാതെ കിടന്ന ജീപ്പില്‍ ബോംബ് സ്‌ഫോടനമുണ്ടായത്. ചോറ്റുപാത്രത്തില്‍ സ്ഥാപിച്ച ബോംബ് പൊട്ടി പേരയം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് സാബുവിന് പരിക്കേറ്റിരുന്നു.

Kollam Collectorate Bomb Blast verdict today

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക