തെല്‍ അവീവ്: വടക്കന്‍ ഇസ്രായേലില്‍ ഹിസ്ബുല്ല നടത്തിയ ആക്രമണത്തില്‍ സൈനികന്‍ ഉള്‍പ്പടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.(Two people, including an Israeli soldier, were killed in the Hezbollah attack) ഇസ്രായേല്‍ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചു. ഇസ്രായേല്‍ സേനയുടെ എന്‍ജിനീയറിങ് ബറ്റാലിയനിലെ സൈനികനായ അരയെല്‍ സോസ്‌നോവാണ് കൊല്ലപ്പെട്ടത്.
|
വടക്കന്‍ ഇസ്രായേലിലെ അപ്പര്‍ ഗലീലിയിലുള്ള അവീവിമിലാണ് 20കാരനായ അരയെല്‍ സോസ്‌നോവ് കൊല്ലപ്പെട്ടത്.
മറ്റൊരു ആക്രമണത്തില്‍ ഇസ്രായേലില്‍ കൗമാരക്കാരന്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഇസ്രായേലിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചുവെന്ന് ഇസ്രായേലിന്റെ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് അറിയിച്ചു.
ALSO READ: കോഴിക്കോട് വീട്ടമ്മ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍; മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍
ബുധനാഴ്ച മാത്രം ഇസ്രായേലിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ 150 ആക്രമണങ്ങള്‍ ഉണ്ടായെന്ന് സേന അറിയിച്ചു. പടിഞ്ഞാറന്‍ ഗലീലിയെ ലക്ഷ്യമിട്ടും ഹൈഫയെ ലക്ഷ്യംവെച്ചുമായിരുന്നു ആക്രമണങ്ങള്‍.
ഇസ്രായേലിലും അധിനിവിഷ്ട ഗോലാന്‍ കുന്നുകളിലും 2023 ഒക്ടോബര്‍ മുതല്‍ ഹിസ്ബുല്ല നടത്തിയ ആക്രമണങ്ങളില്‍ ഇതിനകം 70ഓളം പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ അറിയിച്ചു.
ഹിസ്ബുല്ലയുടെ ആക്രമണങ്ങള്‍ തുടരുന്നതിനിടെ ലബനാനിലെ സൈനിക നടപടി കൂടുതല്‍ വിപുലമാക്കുകയാണ് ഇസ്രായേല്‍ സൈന്യം.
കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ലബ്‌നാനില്‍ ഇസ്രായേല്‍ കനത്ത ആക്രമണം തുടരുകയാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനമായ ബെയ്‌റൂത്തിലെ തെക്കന്‍ പ്രദേശങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം തുടരുന്നത്.


